ദുരിതക്കയത്തിലായിരുന്നു വർഷങ്ങളായി ചെല്ലാനം. മഴക്കാലത്ത് കടലാക്രമണം ഈ തീരദേശ പഞ്ചായത്തിനെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് പറിച്ചുനട്ടിരുന്നു. എന്നാൽ, 304 കോടി ചെലവിൽ നിർമിച്ച ടെട്രാപോഡ് കടൽഭിത്തി ഇത്തവണ ഇവർക്ക് ആശ്വാസമായിരിക്കുകയാണ്. വലിയ മഴയോ കടലാക്രമണമോ ഉണ്ടായിട്ടില്ലെങ്കിലും ഭിത്തി നിർമിച്ച ഏഴു കിലോമീറ്റർ ദൂരത്തിൽ ഇതുവരെ പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ല. ടെട്രാപോഡ് ഭിത്തിയോടൊപ്പം നിർമിച്ച നടപ്പാത ടൂറിസത്തിനും വലിയ സാധ്യതകളാണ് ചെല്ലാനത്തിന് തുറന്നുകൊടുക്കുന്നത്. എന്നാൽ, ഇനിയും കടൽഭിത്തി നിർമിക്കാത്ത കണ്ണമാലി ഉൾപ്പെടെയുള്ള മേഖലകളിലെ ജനങ്ങൾ മുൻവർഷങ്ങളിലേതുപോലെ ആശങ്കയിലാണ് ഇപ്പോഴും.

To advertise here,