എന്താണ് പക്ഷിപ്പനി, എങ്ങനെ തടയാം?
പക്ഷിപ്പനി മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് പകരാന്‍ സാധ്യത കുറവാണ്.
പക്ഷികളില്‍ കടുത്ത ശ്വാസകോശ സംബന്ധമായ രോഗത്തിന് ഇടയാക്കുന്ന പകര്‍ച്ചവ്യാധിയാണ് ഏവിയന്‍ ഇന്‍ഫ്‌ളവന്‍സ(പക്ഷിപ്പനി) എന്നറിയപ്പെടുന്ന എച്ച് 5 എന്‍1. ഇത് ഒരു തരം ഇന്‍ഫ്‌ളുവന്‍സ വൈറസാണ്.
To advertise here,
രോഗം പകരുന്നത്
- പക്ഷികളില്‍ നിന്ന് പക്ഷികളിലേക്ക് വൈറസ് പകരുന്നത് അവയുടെ സ്രവങ്ങള്‍ വഴിയാണ്.
- രോഗാണു സാന്നിധ്യമുള്ള പക്ഷിക്കൂട്, തീറ്റ, തൂവലുകള്‍ എന്നിവ വഴിയും വേഗം പക്ഷികളില്‍ നിന്ന് പക്ഷികളിലേക്ക് രോഗം പകരും.
മനുഷ്യരിലേക്ക് പകരുന്നത്
- രോഗം ബാധിച്ച പക്ഷികളുടെ ഇറച്ചി, മുട്ട, കാഷ്ഠം, ചത്ത പക്ഷികള്‍ എന്നിവ വഴി.
- മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് പകരാന്‍ സാധ്യത കുറവാണ്.
പക്ഷികളിലെ രോഗലക്ഷണങ്ങള്‍
- മന്ദത,
- വിശപ്പില്ലായ്മ
- വയറിളക്കം
- തൂവല്‍ കൊഴിയൽ
- ചലനങ്ങള്‍ക്ക് ബുദ്ധിമുട്ട്
- മുട്ടകളുടെ എണ്ണം കുറയുക
- കട്ടികുറഞ്ഞ തോടുള്ള മുട്ടകള്‍
- ശരീരത്തിലും കൊക്ക്, പൂവ് എന്നിവയിലും നീലനിറം
- മൂക്കിലൂടെയുള്ള രക്തസ്രാവം
- ശ്വാസതടസ്സം
മനുഷ്യരെ ബാധിച്ചാലുള്ള ലക്ഷണങ്ങള്‍
- പനി
- ജലദോഷം
- തലവേദന
- ഛര്‍ദി
- വയറിളക്കം
- ശരീരവേദന
- ചുമ
- തൊണ്ടവേദന
- ക്ഷീണം
- വളരെ പെട്ടെന്നു തന്നെ ന്യുമോണിയ പോലുള്ള കടുത്ത ശ്വാസകോശ രോഗങ്ങള്‍ക്കിടയാക്കാന്‍ ഈ വൈറസുകള്‍ ഇടയാക്കും
രോഗം ബാധിക്കാന്‍ സാധ്യത കൂടുതലുള്ള ഹൈ റിസ്‌ക് ഗ്രൂപ്പ്
- പക്ഷികളുമായി ധാരാളമായി ഇടപെടുന്ന കര്‍ഷകര്‍
- പക്ഷി ഫാമുകളിലെ ജോലിക്കാര്‍, മൃഗസംരക്ഷണ വകുപ്പിലെ ജീവനക്കാര്‍
- ഇറച്ചി, മുട്ട എന്നിവ കൈകാര്യം ചെയ്യുന്നവര്‍
- പക്ഷിവളര്‍ത്തലില്‍ താത്പര്യം ഉള്ളവര്‍
- പക്ഷി കാഷ്ഠം (വളത്തിനായി) കൈകാര്യം ചെയ്യുന്നവര്‍
- പക്ഷിപ്പനി ബാധിച്ച പക്ഷികളെ കൊല്ലുവാന്‍ നിയോഗിക്കപ്പെടുന്ന സംഘാംഗങ്ങള്‍
- പക്ഷിപ്പനി ബാധിച്ച സ്ഥലങ്ങളിലെ ആളുകള്‍
പ്രതിരോധിക്കാന്‍
- പക്ഷികളുമായി അടുത്ത ബന്ധം ഒഴിവാക്കുക.
- ശരീരവും വസ്ത്രവും മറയ്ക്കുന്ന മേല്‍വസ്ത്രം ധരിക്കുക.
- ഷൂസ് ഉപയോഗിക്കുക. കൈയുറകള്‍, മാസ്‌ക്, ഗോഗിള്‍സ് എന്നിവ ഉപയോഗിക്കുക.
- രോഗമുണ്ടെന്ന് സംശയിക്കുന്ന പക്ഷികളില്‍ നിന്നും മനുഷ്യനില്‍ നിന്നും ആറ് അടിയിലേറെ ദൂരം പാലിക്കുക.
- ഉപയോഗിച്ച മേല്‍വസ്ത്രവും അനുബന്ധ സാധനങ്ങളും ശാസ്ത്രീയമായി രോഗാണു വിമുക്തമാക്കുക.
- രോഗാണു വിമുക്തമാക്കാന്‍ ശാസ്ത്രീയമായ കൈകഴുകല്‍ രീതികള്‍ ശീലിക്കുക.
- ഇറച്ചി, മുട്ട എന്നിവ കുറഞ്ഞത് 70 ഡിഗ്രി സെന്റിഗ്രേഡില്‍ ചൂടാക്കി മാത്രം ഭക്ഷിക്കുക.
- ഹോട്ടലുകളില്‍ പാകം ചെയ്ത ഇറച്ചി, മുട്ട എന്നിവ കഴിയുന്നതും ഒഴിവാക്കുക.
- മുട്ട പുഴുങ്ങി കഴിക്കുമ്പോള്‍ മഞ്ഞക്കുരു എല്ലാ ഭാഗവും നന്നായി ഉറച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുക.
- ഒരു വശം മാത്രം ചൂടാക്കിയ ഇറച്ചി കഴിക്കരുത്.
- ബുള്‍സ് ഐ പോലെ പകുതി വേവിച്ച മുട്ടകള്‍ കഴിക്കരുത്.
- പകുതി വേവിച്ച മാംസം ഭക്ഷിക്കരുത് (പിങ്ക് നിറം ഉണ്ടാകരുത്)
- അനാവശ്യമായി മൂക്കിലും കണ്ണിലും വായിലും സ്പര്‍ശിക്കുന്നത് ഒഴിവാക്കുക.
- ചത്ത പക്ഷികളുടെയോ രോഗം ബാധിച്ചവയെയോ ദേശാടന കിളികളെയോ ഇവയുടെയൊക്കെ കാഷ്ഠമോ ഒക്കെ കൈകാര്യം ചെയ്യേണ്ട സാഹചര്യം വന്നാല്‍ അതിനു മുന്‍പും ശേഷവും ചൂടുവെള്ളവും സോപ്പും ഉപയോഗിച്ച് കൈകള്‍ ഇടയ്ക്കിടെ കഴുകി വൃത്തിയാക്കണം.
- രോഗത്തിന്റെ പ്രഭവകേന്ദ്രത്തില്‍ നിന്നും ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള രോഗം ബാധിച്ചതോ ചത്തതോ ആയ പക്ഷികളെ കൈകാര്യം ചെയ്യുമ്പോള്‍ കൈയുറകളും മാസ്‌കും നിര്‍ബന്ധമായും ധരിക്കണം.
- കോഴികളുടെ മാംസം (പച്ചമാംസം) കൈകാര്യം ചെയ്യുന്നതിന് മുന്‍പും ശേഷവും സോപ്പും വെള്ളവും ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കേണ്ടതാണ്.
- പക്ഷികളെ കൈകാര്യം ചെയ്ത ശേഷം എന്തെങ്കിലും ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടാല്‍ അടുത്തുള്ള മെഡിക്കല്‍ ഡോക്ടറെ കാണുക.
- വ്യക്തിശുചിത്വം കൃത്യമായി പാലിക്കുക.
- വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. ശുചീകരണത്തിനായി രണ്ടു ശതമാനം സോഡിയം ഹൈഡ്രോക്സൈഡ് ലായനി, പൊട്ടാസ്യം പെര്‍മാംഗനേറ്റ് ലായനി, കുമ്മായം എന്നിവ ഉപയോഗിക്കാവുന്നതാണ്.
- അണുനശീകരണം നടത്തുമ്പോള്‍ സുരക്ഷിതമായ വസ്ത്രധാരണം ഉറപ്പുവരുത്തേണ്ടതാണ്.
- രോഗബാധയേറ്റ പക്ഷികളുള്ള പ്രദേശത്തു നിന്നും ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പക്ഷികളെ വാങ്ങുകയോ വില്‍ക്കുകയോ ചെയ്യരുത്.
Content Highlights: Bird flu (avian influenza) Symptoms and causes
Published: 09 Jan 2021, 03:44 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
Related Articles
Recommended For You
More from this section
To advertise here,
To advertise here,


Most Commented