ഇന്ദിരാഗാന്ധി അന്ന് ഉദ്ഘാടനം ചെയ്യുമ്പോള്‍ 50  വര്‍ഷത്തിനിപ്പുറം അത് വനിതാ മുന്നേറ്റ ചരിത്രത്തിലെ അടർത്തിമാറ്റാനാകാത്ത ഒരേടായി അവശേഷിക്കുമെന്ന് കരുതിക്കാണില്ല. ഏഷ്യയിലെ എന്നല്ല, ഒരുപക്ഷെ ലോകത്തിലെ തന്നെ ആദ്യ വനിതാ സ്റ്റേഷനായി അറിയപ്പെടേണ്ടതായിരുന്നു ഈ സ്റ്റേഷനെന്നും വാദങ്ങളുണ്ട്.

To advertise here,

അൻപതിന്റെ നിറവിൽ കേരളത്തിന്റെ സ്വകാര്യ അഹങ്കാരമായി നിലകൊള്ളുന്നു കോഴിക്കോട് സിറ്റി കമ്മീഷണര്‍ ഓഫീസിനടുത്തുള്ള ഈ വനിതാ സ്റ്റേഷൻ. ഇന്ധിരാ​ഗാന്ധിയുടെ കൈയിൽ നിന്ന് പേന ഏറ്റുവാങ്ങി ആദ്യ എസ്.ഐ. ആയി ചുമതലയേറ്റ  എം. പദ്മിനിയമ്മ ഉള്‍പ്പടെ 44 പേർ സേവനമനുഷ്ഠിച്ച ഈ സ്റ്റേഷന്റെ ഇപ്പോഴത്തെ എസ്.ഐ. - കെ.കെ. തുളസിയാണ്.