ബെല്ലും ബ്രേക്കും ഹാൻഡിലുമില്ലെങ്കിലും ഒറ്റച്ചക്രത്തിലോടും സൈക്കിളിൽ ആർട്ടിസ്റ്റ് ബേബിയുടെ മക്കൾക്ക് നല്ല ബാലൻസാണ്. തമിഴ്നാട് പന്തല്ലൂർ അയ്യംകൊല്ലി സ്വദേശി ആർട്ടിസ്റ്റ് ബേബിയാണ് മക്കളായ ഭരത് റോഷനും വൈഗയ്ക്കും ഈ വൈറൈറ്റി സൈക്കിൾ നിർമ്മിച്ചുകൊടുത്തത്.

To advertise here,

വിദേശരാജ്യങ്ങളിൽ കണ്ടുവരുന്ന ഒറ്റച്ചക്രവും രണ്ട് പെഡലുകളും മാത്രമുള്ള ലൂണി സൈക്കിളും ഒറ്റവീലിൽ ഇരുന്ന് ഓടിക്കാൻ പറ്റുന്ന ഒറ്റച്ചക്ര സൈക്കിളുമാണ് ആർട്ടിസ്റ്റ് ബേബി മക്കൾക്കായി നിർമ്മിച്ചിരിക്കുന്നത്. അസാധ്യ ബാലൻസിങ് ആവശ്യമായ ഈ സൈക്കിൾ ഓടിക്കാൻ മിടുക്കരാണ് മക്കൾ ഇരുവരും.