ലോക്ക്ഡൗണ്‍ കാലത്ത് നടി പ്രവീണയുടെ വീട്ടില്‍ ഒരു കുഞ്ഞ് അതിഥിയെത്തി. ഒരു മൂര്‍ഖന്‍ പാമ്പിന്‍ കുഞ്ഞായിരുന്നു അത്. വീട്ടിലെ കോഴിക്കൂടിന് അരികിലായിരുന്നു പാമ്പിനെ കണ്ടത്. തുടര്‍ന്ന് പൂജപ്പുര സ്നെയ്ക്ക് പാര്‍ക്കിലേയ്ക്ക് വിളിക്കുകയും തുടര്‍ന്ന് അവിടുന്ന് പൂജപ്പുര സതി എത്തി മൂര്‍ഖന്‍ കുഞ്ഞിനെ പിടികൂടുകയായിരുന്നു. തുടര്‍ന്ന് താരം പാമ്പിനെ കൈകളില്‍ എടുത്തു. കൊച്ചു കൊച്ച് വലിയ കാര്യങ്ങള്‍ എന്ന പേരിലുള്ള യൂട്യൂബ് ചാനലിലാണ് പ്രവീണ വീഡിയോ പങ്കുവച്ചിരിക്കുന്നത്. 

To advertise here,

സതി ഒപ്പം ഉള്ളത് കൊണ്ട് പ്രവീണയുടെ ഭയം അകന്നു. തുടര്‍ന്ന് പാമ്പിനെ കൈയില്‍ എടുത്തു കൊണ്ടായി സംസാരം. ലോക്ക്ഡൗണ്‍ കാലത്ത് കിട്ടുന്ന സമയം കൊണ്ട് ഇത്തരത്തില്‍ ചെറുതും എന്നാല്‍ വലുതമായ കാര്യങ്ങള്‍ പങ്കുവയ്ക്കണമെന്നും പ്രവീണ പറയുന്നു.