1943-ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഒന്നാം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്തവരില്‍  അവസാനത്തെ പ്രതിനിധിയായിരുന്നു ബര്‍ലിന്‍ കുഞ്ഞനന്തന്‍. മരിക്കും മുമ്പ് പിണറായി വിജയനെ കാണണമെന്നും മാപ്പു പറയണമെന്നും അടുത്തിടെ മാതൃഭൂമിയ്ക്ക് അനുവദിച്ച അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞിരുന്നു. ആ ആഗ്രഹപൂർത്തീകരണത്തിന് കാത്തുനിൽക്കാതെ അദ്ദേഹം മടങ്ങി.

To advertise here,

ജന്മനാടായ കണ്ണൂര്‍ ആദ്യമായി പാര്‍ട്ടി കോണ്‍ഗ്രസ് വേദിയാകുമ്പോള്‍ ബര്‍ലിന്‍ കുഞ്ഞനന്തന്‍ പ്രതീക്ഷയിലായിരുന്നു. ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ കഴിയുമെന്ന പ്രതീക്ഷയില്‍. എല്ലാം ബാക്കിയാക്കി അദ്ദേഹം വിടവാങ്ങി.