യൂട്യൂബ് ഷോർട്സ് ഇനി ഒരു മിനുറ്റിൽ ഒതുക്കണ്ട. ഷോർട്ടിന്റെ ദൈർഘ്യം കൂട്ടാനൊരുങ്ങുകയാണ് യൂട്യൂബ്. ഒക്‌ടോബർ 15 മുതൽ മൂന്ന് മിനിറ്റ് വരെ ദൈർഘ്യമുള്ള വീഡിയോകൾ ഷോർട്സായി അപ്ലോഡ് ചെയ്യാനാവും. നിരവധി സബ്സ്ക്രൈബേഴ്സ് ആവശ്യപ്പെട്ട ഫീച്ചറാണിതെന്നാണ് കമ്പനി ബ്ലോ​ഗിൽ പറയുന്നത്. ചതുരത്തിലോ ആസ്പെക്ട് റേഷ്യുവിൽ നീളത്തിലോ ഉള്ള വീഡിയോകൾക്കാണ് പുതിയ ഫീച്ചർ ബാധകമാവുക. വേറെയും നിരവധി അപ്ഡേഷനുകൾ  ഷോർട്സിൽ വരുന്നുണ്ട്. യൂസേഴ്സിന് അവരുടെ ഇഷ്‌ടാനുസരണം ഫീഡ് കസ്റ്റമൈസ് ചെയ്തെടുക്കാൻ കഴിയുന്ന ഫീച്ചറും കമ്പിനി കൊണ്ടുവരുന്നുണ്ട്. 

To advertise here,

ഗൂഗിൾ ഡീപ് മൈൻഡിൻ്റെ വീഡിയോ ജനറേറ്റിംഗ് മോഡലായ വീയോ, യൂട്യൂബ് ഷോർട്ട്സിലേക്ക് വരുമെന്നും കമ്പനി ഉറപ്പുനൽകിയിട്ടുണ്ട്. ഈ മോഡലിലെ ഇമേജിനറി ബാക്ക്​ഗ്രൗണ്ടും വീഡിയോ ക്ലിപ്പുകളും ഉപയോ​ഗിച്ച് കൂടുതൽ മികച്ച ഷോർട്സുണ്ടാക്കാൻ കഴിയും. വരും മാസങ്ങളിൽ, ഉപയോക്താക്കൾക്ക് കൂടുതൽ YouTube കണ്ടന്റുകൾ കാണാൻ കഴിയുമെന്നും കമ്പിനി പറയുന്നു. 

Inshort: YouTube is extending Shorts duration to 3 minutes!  Explore new creative possibilities & discover exciting features including personalized feeds & AI-powered video generation.