ട്വിറ്ററിനെതിരെ വന്‍ സൈബറാക്രമണം നടത്തിയ 24 കാരന് ജയില്‍ ശിക്ഷ. 2020-ല്‍ 130-ഓളം പ്രശസ്ത ട്വിറ്റര്‍ അക്കൗണ്ടുകളുടെ നിയന്ത്രണം കൈക്കലാക്കിയ ജോസഫ് ജെയിംസ് കോനറിനെയാണ് ജയില്‍ ശിക്ഷയ്ക്ക് വിധിച്ചത്. യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍, മോഡലായ കിം കര്‍ദാഷിയന്‍, ടെസ്ല മേധാവി ഇലോണ്‍ മസ്‌ക് ഉള്‍പ്പടെയുള്ളവരുടെ അക്കൗണ്ടുകളാണ്  ജോസഫ് കൈയടക്കിയത്.

To advertise here,