വാട്ട്‌സ്ആപ്പിൽ വരുന്ന ഒരു ഫോട്ടോ, അത് തുറന്നാൽ ചിലപ്പോൾ നിങ്ങളുടെ ഫോൺ ഹാക്ക് ചെയ്യപ്പെടാം. കേരളാ പോലീസാണ് പുതിയ തട്ടിപ്പിനെ കുറിച്ച് സാമൂഹിക മാധ്യമങ്ങൾ വഴി നിർ​​ദേശം നൽകുന്നത്. ഒറ്റനോട്ടത്തിൽ ഒരു സാധാരണ ചിത്രമായേ തോന്നൂ. എന്നാൽ വാട്ട്‌സ്ആപ്പിലേക്കെത്തിയ ആ ചിത്രത്തിനുള്ളിൽ നിങ്ങളുടെ ബാങ്കിംഗ് വിശദാംശങ്ങൾ, പാസ്‌വേഡുകൾ, OTP-കൾ, UPI വിവരങ്ങൾ എന്നിവ മനസ്സിലാക്കാനും നിങ്ങൾ അറിയാതെ തന്നെ നിങ്ങളുടെ ഫോൺ നിയന്ത്രിക്കാനും വേണ്ടിയുള്ള മാൽവെയറുകൾ ഒളിഞ്ഞിരിക്കുന്നുണ്ടാവും. 

To advertise here,

സ്റ്റെഗനോഗ്രാഫി എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഈ തട്ടിപ്പ് നടത്തുന്നത്. ഇതിലൂടെ ഫോൺ ഹാക്ക് ചെയ്യാൻ ആവശ്യമായ ഡാറ്റ രഹസ്യമായി ചിത്രങ്ങളിൽ ഒളിപ്പിച്ചുവെക്കാനാവും. ചിത്രം തുറക്കുമ്പോൾ തന്നെ നിങ്ങളുടെ ഫോണിന്റെ നിയന്ത്രണം തട്ടിപ്പുകാർ കൈക്കലാക്കും. മറ്റ് തട്ടിപ്പുകളിലെല്ലാം ഉള്ളത് പോലെ ഒരു OTP മുന്നറിയിപ്പ് പോലും ലഭിക്കില്ല. 

തട്ടിപ്പിനെതിരെ സ്വീകരിക്കേണ്ട മുൻകരുതലും കേരള പോലീസ് നൽകുന്നുണ്ട്. ഒരിക്കലും അറിയാത്ത നമ്പറുകളിൽ നിന്നുള്ള ചിത്രങ്ങളോ വീഡിയോകളോ ഡൗൺലോഡ് ചെയ്യരുത്. ലിങ്കുകളിലും ക്ലിക്ക് ചെയ്യരുത്. നിങ്ങളുടെ വാട്ട്‌സ്ആപ്പ് സെറ്റിങ്സിൽ മീഡിയ ഓട്ടോ-ഡൗൺലോഡ് ഓഫാക്കണം. ഒപ്പം നിങ്ങളുടെ ഫോണിന്റെ സോഫ്റ്റ്‌വെയറും ആന്റിവൈറസും അപ്‌ഡേറ്റും ചെയ്യാം. ഇനി നിങ്ങൾ ഏതെങ്കിലും ഓൺലൈൻ സാമ്പത്തിക തട്ടിപ്പിനിരയായാൽ എത്രയും വേഗം 1930 ൽ വിവരം അറിയിക്കാനും മറക്കരുത്.

Inshort: Beware of WhatsApp image scams!  Hidden malware in seemingly innocent photos can steal your banking details & control your phone. Kerala Police warns of this new steganography-based threat. Learn how to protect yourself.