വിഷുക്കാലം ആകുമ്പോഴാണ് സാധാരണ കണിക്കൊന്ന പൂവിടുക. എന്നാല്‍ കോട്ടയം പുതുപ്പള്ളി ആശാരിക്കുന്നില്‍ അജിത്തിന്റെ വീട്ടില്‍ എപ്പോഴും കണിക്കൊന്ന പൂക്കള്‍ ഉണ്ടാകും. ഈ പൂക്കള്‍ ഒരിക്കലും വാടില്ല, നശിക്കില്ല, പരിപാലിക്കാനും പ്രയാസമില്ല.. കാരണം വര്‍ണ്ണക്കടലാസുകള്‍ ഉപയോഗിച്ചാണ് ഇവയുടെ നിര്‍മ്മാണം. ഒറിജിനല്‍ പൂക്കള്‍ക്ക് പുറമെ പ്ലാസ്റ്റിക്ക് പൂക്കള്‍ വിപണിയില്‍ നിറയുമ്പോള്‍ പേപ്പറും തെര്‍മോകോളും വെച്ചാണ് അജിത് കണിക്കൊന്ന തയ്യാറാക്കിയിരിക്കുന്നത്.

To advertise here,

സിനിമയിലും സീരിയലുകളിലും കലാ സംവിധാനം ചെയ്യുന്ന അജിത്തിന് തോന്നിയ ചെറിയ ആശയമാണ് കടലാസ് കൊണ്ടുള്ള കൊന്നപ്പൂവ്. പ്രകൃതിക്ക് ദോഷമുണ്ടാകാത്ത വസ്തുക്കളാണ് നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നത്. കടല്‍കടന്നു ഇത്തവണ കൊന്നപ്പൂവിന് ആവശ്യക്കാരെത്തിയതായി അജിത് പറയുന്നു.