രാഷ്ട്രീയത്തിൽ ഭാഗ്യപരീക്ഷണം നടത്താൻ ഒരുങ്ങുന്ന തമിഴ് നടൻ വിജയ് അടുത്തവർഷത്തോടെ സിനിമാഭിനയത്തിന് ഇടവേള നൽകിയേക്കും. ആരാധക സംഘടനയായ വിജയ് മക്കൾ ഇയക്കം വൃത്തങ്ങളാണ് ഇതുസംബന്ധിച്ച് സൂചന നൽകുന്നത്. രാഷ്ട്രീയ പ്രവേശം ഉറപ്പിച്ച വിജയ് തന്റെ 68-ാമത്തെ ചിത്രം 2024 -ൽ പുറത്തിറങ്ങിയതിനുശേഷം പുതിയ സിനിമകളിൽ അഭിനയിക്കുന്നത് നിർത്താനാണ് ഒരുങ്ങുന്നത്. 67-ാമത്തെ ചിത്രമായ ലിയോ പൂജ അവധിക്ക് റിലീസിനെത്തും. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം രംഗത്തിറങ്ങാനാണ് വിജയ് ലക്ഷ്യമിടുന്നതെന്നാണ് റിപ്പോർട്ടുകൾ. പിന്നീട് ഏതാനും വർഷത്തേക്ക് അഭിനയരംഗത്തുണ്ടാകില്ല. സ്വന്തം പാർട്ടിയെ ശക്തിപ്പെടുത്തി 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കും. ഈ തിരഞ്ഞെടുപ്പ് ഫലത്തിന്റെ അടിസ്ഥാനത്തിലാകും സിനിമ പൂർണമായും ഉപേക്ഷിക്കണോയെന്ന് തീരുമാനിക്കുക.
 

To advertise here,