ഇടയ്ക്കിടെ ബാങ്ക് ബാലന്‍സ് നോക്കാറുണ്ടോ? യുപിഐ നിയമങ്ങളില്‍ മാറ്റം
ഒരു കാര്യമില്ലെന്നറിഞ്ഞിട്ടും ഇടയ്ക്കിടെ ബാങ്ക് ബാലൻസ് നോക്കുന്ന അവസ്ഥയ്ക്ക് അടിമയാണോ നിങ്ങൾ? എങ്കിലിനി ആ ശീലം മാറാൻ സമയമായിരിക്കുന്നു. ദിവസേന 50 തവണ മാത്രമേ ഇനി ബാലന്‍സ് പരിശോധിക്കാനാവൂ.
ഇത് മാത്രമല്ല, മാറ്റങ്ങൾ വേറെയുമുണ്ട്. ദിവസേന 25 തവണ മാത്രമേ ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ടുകള്‍ നോക്കാനാവൂ. വിവിധ സബ്‌സ്‌ക്രിപ്ഷനുകള്‍ക്കുള്ള ഓട്ടോ പേ ഇടപാടുകള്‍ ഇനി നിശ്ചിത സമയങ്ങളില്‍ മാത്രമേ നടക്കൂ. അതായത് ഒരു ദിവസമുടനീളമില്ല, തിരക്കില്ലാത്ത സമയമായ രാവിലെ 10 മണിക്ക് മുൻപോ രാത്രി 9.30 ന് ശേഷമോ മാത്രം. പണമിടപാട് നടത്തിയതിന്റെ സ്റ്റാറ്റസ് പരിശോധിക്കുന്നതിന് ദിവസേന മൂന്ന് തവണ മാത്രമേ കഴിയൂ. ഒരുതവണ പരിശോധിച്ചാല്‍ പിന്നീട് 90 സെക്കന്റിന് ശേഷമേ അടുത്തതിനാകൂ. വ്യാജ ഇടപാടുകള്‍ തടയാൻ പണം സ്വീകരിക്കുന്നയാളുടെ പേരും ഉപയോക്താവിന്റെ പേരും കാണിക്കും. ഓഗസ്റ്റ് ഒന്ന് മുതലാണ് പുതിയ മാറ്റം.
ബാലന്‍സ് നോക്കുക, പേമെന്റ് സ്റ്റാറ്റസ് ആവര്‍ത്തിച്ച് റിഫ്രഷ് ചെയ്യുക തുടങ്ങി ഉപഭോക്താക്കളുടെ റിക്വസ്റ്റ് കൂടിയപ്പോൾ സിസ്റ്റം ഓവര്‍ലോഡ് ആയി. ഇതോടെ പണമയക്കുന്നതിൽ കാലതാമസം ഉണ്ടാവാനും യുപിഐ സേവനങ്ങള്‍ക്ക് തടസമുണ്ടാവാനും തുടങ്ങി. ഒടുക്കം പരാതികൾ കൂടിയതോടെയാണ് യുപിഐ നിയമങ്ങളില്‍ മാറ്റം കൊണ്ടുവന്നത്. യുപിഐ ഇടപാടുകളുടെ സുരക്ഷ, വേഗം, വിശ്വാസ്യത എന്നിവ വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മാറ്റം.
inshort-New UPI limits on balance checks, payment status, and auto-pays starting August 1st. Learn about the changes and why they were implemented.
Content Highlights: UPI Payment Limits: New Rules from August 1st
Published: 01 Aug 2025, 12:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented