കംപ്യൂട്ടര്‍, മൊബൈല്‍ സ്‌ക്രീന്‍ ഉപയോഗിക്കുമ്പോള്‍ കഴുത്ത് വേദനിക്കുന്നുണ്ടോ? ടെക്നെക് ആകാം
സ്മാര്‍ട്ട് ഫോണ്‍, ലാപ്ടോപ്, കംപ്യൂട്ടര്‍...ഇതിലേതെങ്കിലുമൊന്നില്‍ മണിക്കൂറുകളോളം ചെലവഴിക്കുന്നവരാണ് നമ്മളില്‍ പലരും. ജോലി സംബന്ധമായിട്ടാണെങ്കില്‍ ആ ഇരിപ്പ് എട്ടും പത്തും മണിക്കൂര്‍ നീണ്ടേക്കാം. കുനിഞ്ഞിരുന്നോ തല അല്‍പം മുന്നോട്ടാഞ്ഞിരുന്നോ മണിക്കൂറുകളോളം സ്‌ക്രീന്‍ നോക്കുന്നവരാണ് നിങ്ങളെങ്കില്‍ ടെക് നെക്ക് വരാനുള്ള സാധ്യത വളരെ കൂടുതലാണ്.
സ്മാര്‍ട്ട്ഫോണുകളിലോ കംപ്യൂട്ടറുകളിലോ അധികനേരം നോക്കിയിരിക്കുമ്പോള്‍ കഴുത്തിലുണ്ടാകുന്ന അസഹ്യമായ വേദനയാണ് ടെക്നെക്ക് എന്നതുകൊണ്ടുദ്ദേശിക്കുന്നത്. തല മുന്നോട്ട് കുനിയുമ്പോള്‍ കഴുത്തിലെ പേശികള്‍ക്ക് അധിക സമ്മര്‍ദ്ദം വരുന്നതാണ് വേദനയ്ക്ക് കാരണം. കഴുത്ത് വേദന മാത്രമല്ല തോള്‍ വേദന, തലവേദന, കൂനിയുള്ള നില്‍പ്പ് എന്നിവയെല്ലാം ടെക്നെക്കിന്റെ ഭാഗമായി വരാം.
സാധാരണയായി ഒരു മനുഷ്യന്റെ തലയ്ക്ക് നാല് മുതല്‍ അഞ്ചരക്കിലോഗ്രാം വരെ ഭാരമുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. അതായത് ഹ്യൂമന്‍ ബോഡിവെയ്റ്റിന്റെ ഏതാണ്ട് ഏഴ് ശതമാനം. തല നേരെ വയ്ക്കുന്നതിന് പകരം കുനിഞ്ഞിരിക്കുമ്പോള്‍ നട്ടെല്ലിനും പേശികള്‍ക്കുമുണ്ടാകുന്ന അധികസമ്മര്‍ദമാണ് വേദനയ്ക്ക് കാരണം.
ബോഡി പോസ്റ്റര്‍ ശരിയായി വയ്ക്കുക എന്നതാണ് പ്രതിവിധികളില്‍ ഏറ്റവും പ്രധാനം. ഐ ലെവലില്‍ സക്രീന്‍ വയ്ക്കുക, ഇടയ്ക്കിടെ വിശ്രമിക്കുക, സ്ട്രെച്ച് ചെയ്യുക, വ്യായാമം ചെയ്യുക..ഒപ്പം ലാപ്‌ടോപ്പോ മൊബൈലോ ഉപയോഗിക്കുമ്പോള്‍ ഐ ലെവല്‍ കീപ്പ് ചെയ്യാന്‍ ഏന്തെങ്കിലും സ്റ്റാന്‍ഡോ മറ്റോ ഉപയോഗിച്ച് സ്‌ക്രീന്‍ ഉയര്‍ത്താം. ഇതൊക്കെ ചെയ്തിട്ടും വേദന കുറവില്ലെങ്കില്‍ പറയണ്ടല്ലോ...ഡോക്ടറെ നിര്‍ബന്ധമായും കണ്‍സള്‍ട്ട് ചെയ്യുക.
Content Highlights: Tech Neck Prevention and Treatment
Published: 19 Sept 2025, 09:10 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented