അഫ്ഗാനിസ്താന്‍ താലിബാന്‍ ഭരണത്തിനുകീഴില്‍ വന്നപ്പോള്‍ ലോകം ഭയന്ന കാര്യങ്ങളില്‍ പ്രധാനം, അവിടത്തെ വനിതകളുടെ വിദ്യാഭ്യാസവും സ്വാതന്ത്ര്യവും സംബന്ധിച്ചായിരുന്നു. ഒടുവില്‍ ഭയന്നത് സംഭവിച്ചിരിക്കുന്നു. അഫ്ഗാനിസ്താനില്‍ വിദ്യാര്‍ഥിനികള്‍ക്ക് താലിബാന്‍ സര്‍വകലാശാലകളില്‍ പ്രവേശനം പ്രവേശനം വിലക്കി. അതുമാത്രമല്ല, നിലവില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ ഇനിമുതല്‍ വരേണ്ടെന്നും താക്കീത് നല്‍കി.
സ്വകാര്യ സര്‍വ്വകലാശാലകളിലും പബ്ലിക് യൂണിവേഴ്‌സിറ്റികളിലും സ്ത്രീകള്‍ക്ക് പഠനം നിഷേധിച്ചുകൊണ്ട് ഉന്നതവിദ്യാഭ്യാസ മന്ത്രി യാണ് ചൊവ്വാഴ്ച കത്ത് നല്‍കിയത്. ഇതേത്തുടര്‍ന്നാണ് താലിബാന്റെ നടപടി. ഇതോടെ അഫ്ഗാന്‍ പെണ്‍കുട്ടികളുടെ ഔപചാരികവിദ്യാഭ്യാസം അവസാനിക്കുകയാണ്
Content Highlights: taliban bans women from universities
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..