അഫ്ഗാനിസ്താന്‍ താലിബാന്‍ ഭരണത്തിനുകീഴില്‍ വന്നപ്പോള്‍ ലോകം ഭയന്ന കാര്യങ്ങളില്‍ പ്രധാനം, അവിടത്തെ വനിതകളുടെ വിദ്യാഭ്യാസവും സ്വാതന്ത്ര്യവും സംബന്ധിച്ചായിരുന്നു. ഒടുവില്‍ ഭയന്നത് സംഭവിച്ചിരിക്കുന്നു. അഫ്ഗാനിസ്താനില്‍  വിദ്യാര്‍ഥിനികള്‍ക്ക് താലിബാന്‍ സര്‍വകലാശാലകളില്‍ പ്രവേശനം പ്രവേശനം വിലക്കി. അതുമാത്രമല്ല, നിലവില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ ഇനിമുതല്‍ വരേണ്ടെന്നും താക്കീത് നല്‍കി. 

To advertise here,

സ്വകാര്യ സര്‍വ്വകലാശാലകളിലും പബ്ലിക് യൂണിവേഴ്‌സിറ്റികളിലും സ്ത്രീകള്‍ക്ക് പഠനം നിഷേധിച്ചുകൊണ്ട് ഉന്നതവിദ്യാഭ്യാസ മന്ത്രി യാണ് ചൊവ്വാഴ്ച  കത്ത് നല്‍കിയത്. ഇതേത്തുടര്‍ന്നാണ് താലിബാന്റെ നടപടി. ഇതോടെ അഫ്ഗാന്‍ പെണ്‍കുട്ടികളുടെ ഔപചാരികവിദ്യാഭ്യാസം അവസാനിക്കുകയാണ്