വേനല്‍ച്ചൂട് ശക്തമാവുകയാണ്. വളയംപിടിക്കുമ്പോഴും കരുതലുണ്ടാകണം. സഞ്ചരിക്കുന്നവരെ മാത്രമല്ല, വാഹനങ്ങളെയും ചൂട് ബാധിക്കും. അതുകൊണ്ട് ചില മുൻകരുതലുകളെടുക്കാം.വാഹനങ്ങൾ എപ്പോഴും തണലത്ത് പാര്‍ക്ക് ചെയ്യാനായി ശ്രദ്ധിക്കണം. അതും ഡോള്‍ ഗ്ലാസ് അല്പം താഴ്ത്തിയിട്ട് വൈപ്പര്‍ ബ്ലേഡ് ഉയര്‍ത്തിവെച്ച് പാർക്ക് ചെയ്യാൻ ശ്രദ്ധിക്കണം. ഉണങ്ങിയ ഇലകള്‍ ഉള്ളിടത്തോ മറ്റ് തീപ്പിടിത്തത്തിന് സാധ്യതയുള്ള സ്ഥലങ്ങളിലോ വാഹനം പാര്‍ക്ക് ചെയ്യരുത്. കാറുകളില്‍ ഡാഷ് ബോര്‍ഡ് സണ്‍ പ്രൊട്ടക്ഷന്‍ ഷീല്‍ഡും ഘടിപ്പിക്കാം. അതുപോലെ ടയര്‍ എയര്‍പ്രഷര്‍ കുറച്ചിടണം. റേഡിയേറ്റര്‍ കൂള്‍ എന്റിന്റെ അളവും ഇടയ്ക്കിടെ പരിശോധിക്കണം.
വെയിലത്ത് നിര്‍ത്തിയ വാഹനങ്ങളില്‍ യാത്ര തുടങ്ങുമ്പോൾ ഗ്ലാസ് താഴ്ത്തിയിടുകയും കാലുകളിലേക്ക് വായുസഞ്ചാരം വരുന്ന രീതിയില്‍ ഫാന്‍ ക്രമീകരിക്കുകയും ചെയ്യണം. പിന്നീട് കുറച്ചുദൂരം വാഹനം ഓടിയതിന് ശേഷം മാത്രം എസി ഓണ്ചെയ്യാം. ഉച്ചകഴിഞ്ഞുള്ള ഡ്രൈവിങ്ങില്‍ ഉറക്കം വരാനുള്ള സാധ്യതയുള്ളതിനാൽ ജലാംശം അടങ്ങിയ പഴവര്‍ഗങ്ങള്‍ കരുതുന്നത് നല്ലതാണ്. എണ്ണയും കൊഴുപ്പും കൂടുതലുള്ള ഭക്ഷണപദാര്‍ഥങ്ങളും ഫാസ്റ്റ് ഫുഡുകള്‍, കൂടുതല്‍ ഭക്ഷണം കഴിച്ചതിന് ശേഷമുള്ള ഡ്രൈവിങ് എന്നിവ ഒഴിവാക്കാം. ചായയോടും സോഫ്റ്റ് ഡ്രിങ്കുകളോടും നോ പറയാം. പെറ്റ് ബോട്ടിലുകളിലും ഗ്ലാസ് ബോട്ടിലുകളിലുമുള്ള വെള്ളം, ബോട്ടിലുകളില്‍ ഇന്ധനം, തീപ്പിടിത്തത്തിന് സാധ്യതയുള്ള സ്പ്രേകള്‍, സാനിറ്റൈസര്‍ എന്നിവ വാഹനത്തില്‍ സൂക്ഷിക്കണ്ട.
ഇരുചക്രവാഹനയാത്രക്കാരാണെങ്കിൽ ഇടയ്ക്കിടെ ഇടവേളകളെടുക്കണം. ജലാംശം നിലനിര്‍ത്താന്‍ ദാഹമില്ലെങ്കിലും വെള്ളം കുടിക്കണം. ഡ്രസിങിലും അൽപം ശ്രദ്ധിക്കാം. ചൂടുകാറ്റ് മൂലം നിര്ജലീകരണമുണ്ടാവുമെന്നതിനാൽ അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കാം. നേരിട്ട് വെയില് ശരീരത്ത് തട്ടുന്നത് ഒഴിവാക്കുന്ന തരത്തിലുള്ള ജാക്കറ്റുകളും കൈയുറയും സണ്‍ഗ്ലാസും ധരിക്കുന്നതും നല്ലതാണ്.
Inshort: Summer driving safety tips for cars & bikes. Protect yourself & your vehicle from extreme heat with these essential precautions. Stay hydrated & safe!
Content Highlights: Beat Summer Heat: Car & Bike Safety Tips
Published: 25 Mar 2025, 02:30 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented