കുട്ടികളുടെ പിടിവാശിക്ക് കാരണം അമിതലാളനയോ? അറിയാം സിക്‌സ്‌പോക്കറ്റ് സിന്‍ഡ്രോം
നല്ല വാശിക്കാരായ എവിടേയും അടങ്ങിനില്‍ക്കാത്ത കുട്ടികള്‍ നമുക്ക് ചുറ്റുമുണ്ടാവില്ലേ...ലാളിച്ചു വഷളാക്കിവച്ചുവെന്ന് ചിലപ്പഴെങ്കിലും ചിലരെങ്കിലും പറഞ്ഞിട്ടുള്ളവര്‍. അവരെക്കുറിച്ചാണ്. പലരും ധിക്കാരിയെന്നും കുരുത്തംകെട്ടവനെന്നൊക്കെ പറയുന്ന ഈ രീതി ശരിക്കും സിക്‌സ് പോക്കറ്റ് സിന്‍ഡ്രോം എന്ന പെരുമാറ്റ വൈകല്യമാണെന്ന് എത്ര പേര്‍ക്കറിയാം. ആവശ്യത്തിലധികം സുഖസൗകര്യങ്ങള്‍ അനുഭവിക്കുന്ന, വേണ്ടതെല്ലാം ഒരു കാത്തിരിപ്പുമില്ലാതെ കിട്ടുന്ന ഒരു കുട്ടി. അവന്‍ അച്ഛന്‍, അമ്മ, അവരുടെ മാതാപിതാക്കള്‍ തുടങ്ങി ആറ് പോക്കറ്റുകളിലേക്ക് മാത്രമായി ചുരുങ്ങുകയും അമിതലാളന ലഭിക്കുകയും ചെയ്യുമ്പോള്‍ സ്വാഭാവികമായും വാശികൂടും. ഇതിനെയാണ് സിക്‌സ് പോക്കറ്റ് സിന്‍ഡ്രോം എന്ന് പറയുന്നത്. ഏത് ചെറിയകാര്യത്തിനും മുതിര്‍ന്നവരെ അമിതമായി ആശ്രയിക്കുക, ഒട്ടും ക്ഷമകാണിക്കാതിരിക്കുക, മറ്റുള്ളവരുമായി സാധനങ്ങള്‍ പങ്കുവെക്കുന്നതിനും വിട്ടുവീഴ്ച ചെയ്യുന്നതിനും മടികാട്ടുക, നിരന്തരം പ്രശംസയും ലാളനയും മാത്രം ഏല്‍ക്കുന്നതിനാല്‍ ചെറിയ വിമര്‍ശം പോലെ അംഗീകാതിരിക്കുക, തിരിച്ചടികള്‍ നേരിടാനും വിമര്‍ശനം ഉള്‍ക്കൊള്ളാനുമുള്ള പ്രയാസം..എല്ലാം സിക്‌സ് പോക്കറ്റ് സിന്‍ഡ്രോം ഉള്ള കുട്ടികളുടെ പതിവ് സ്വഭാവരീതികളാണ്.
അമിത ലാളന ഒഴിവാക്കി, നോ പറയേണ്ടതിനോട് നോ പറഞ്ഞ്, സാമ്പത്തികാവസ്ഥ പറഞ്ഞുമനസിലാക്കി തന്നെ വളര്‍ത്തുക. ഒപ്പം സ്വാതന്ത്ര്യവും നിയന്ത്രണവും കരുതലും ബാലന്‍സ് ചെയ്യുക. സിക്‌സ്‌പോക്കറ്റ് സിന്‍ഡ്രോമില്‍നിന്ന് രക്ഷനേടാം. സ്‌ക്രീന്‍ ടൈം, സാധനങ്ങള്‍, മറ്റു സുഖസൗകര്യങ്ങള്‍ എന്നിവയ്‌ക്കെല്ലാം പരിധി വെയ്ക്കാം. പ്രായത്തിനനുസരിച്ചുള്ള ചെറിയ ജോലികള്‍ നല്‍കി ഉത്തരവാദിത്തബോധം വളര്‍ത്തുക. പരാജയങ്ങളെ നേരിടാന്‍ പഠിപ്പിക്കുക. ചെറിയ വെല്ലുവിളികള്‍ നേരിടാന്‍ അനുവദിക്കുന്നതിലൂടെ നമുക്കാ ‘Resilience’ വളര്‍ത്താന്‍ കഴിയും. മറ്റുള്ളവരോട് സഹാനുഭൂതിയും അനുകമ്പയും ഉള്ളവരാക്കുക. ഒപ്പം കുട്ടികളിടുന്ന എഫേര്‍ട്ടിനെ പ്രശംസിക്കുക. അതായത് പരീക്ഷയ്ക്ക് ഫുള്‍മാര്‍ക്ക് വാങ്ങിയാല്‍ അതിനെടുത്ത പരിശ്രമത്തെ അഭിനന്ദിക്കാം. മാനസിക വളര്‍ച്ചയുണ്ടാക്കാന്‍ ഇതുതന്നെ ധാരാളം. മറക്കരുത് മാതാപിതാക്കളുടെ ശൈലിയാണ് കുട്ടികളുടെ സ്വഭാവ രൂപീകരണത്തില്‍ ഏറ്റവും വലിയ പങ്ക് വഹിക്കുന്നത്. എന്നിട്ടും ശരിയായില്ലെങ്കില്‍ സൈക്കോളജിസ്റ്റിന്‍രെ സഹായവും തേടാം.
Content Highlights: Six Pocket Syndrome: Symptoms and Solutions
Published: 24 Oct 2025, 03:40 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented