റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍ രാഷ്ട്രീയത്തിലേക്കെന്ന് സൂചന. രാജ്യസഭാ തിരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍നിന്ന് മഹാവികാസ് അഘാഡി സ്ഥാനാര്‍ഥിയായി അദ്ദേഹം മത്സരിച്ചേക്കുമെന്നാണ് വിവരം.

To advertise here,

മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഉദ്ധവ് താക്കറെയെ രഘുറാം രാജന്‍ കഴിഞ്ഞദിവസം മുംബൈയിലെ വസതിയിലെത്തി സന്ദര്‍ശിച്ചിരുന്നു. ഇതിനുപിന്നാലെയാണ് അദ്ദേഹം രാഷ്ട്രീയത്തിലും ഒരു കൈ നോക്കുമെന്ന അഭ്യൂഹം ശക്തമായത്.

ദീര്‍ഘനാളായി കോണ്‍ഗ്രസുമായി അടുപ്പംപുലര്‍ത്തുന്ന രഘുറാം രാജന്‍ പാര്‍ട്ടിയില്‍ അംഗത്വമെടുത്തേക്കുമെന്നും സൂചനയുണ്ട്. നേരത്തെ രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയില്‍ രഘുറാം രാജന്‍ പങ്കെടുത്തത് വലിയ ചര്‍ച്ചയുമായിരുന്നു. 2013-16 കാലത്ത് റിസര്‍വ് ബാങ്ക് ഗവര്‍ണറായിരുന്ന രഘുറാം രാജന്‍ നരേന്ദ്ര മാദി സര്‍ക്കാരിന്റെ കടുത്ത വിമര്‍ശകന്‍ കൂടിയാണ്.