വയനാട് മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രിയങ്കാ ഗാന്ധിക്കുള്ളത് 11.98 കോടിയുടെ ആസ്തി. ഭര്‍ത്താവ് റോബര്‍ട്ട് വദ്രയുടെ പേരില്‍ 65.55 കോടിരൂപയുടെ ആസ്തിയുണ്ട്. 1.15 കോടി വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങളും 29.55 ലക്ഷം വിലമതിക്കുന്ന വെള്ളിയാഭരണങ്ങളും പ്രിയങ്കയ്ക്കുണ്ട്.  നാമനിര്‍ദേശപത്രികയൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഈ കണക്കുകളുള്ളത്.

To advertise here,

സഹോദരന്‍ രാഹുല്‍ ഗാന്ധിക്കും പ്രിയങ്കയ്ക്കും തുല്യാവകാശമുള്ള 2.10 കോടി വിലമതിക്കുന്ന പൈതൃകസ്വത്തുമുണ്ട്. വാഹനമായി എട്ടുലക്ഷം രൂപ വിലവരുന്ന 2004 മോഡല്‍ ഹോണ്ട സി.ആര്‍.വി. കാറുമാത്രമേ പ്രിയങ്കയുടെ പേരിലുള്ളൂ. ഇതാകട്ടെ ഭര്‍ത്താവ് വദ്ര സമ്മാനിച്ചതാണ്. 58 ലക്ഷത്തിന്റെ ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍, മിനി കൂപ്പര്‍, 4.22 ലക്ഷം രൂപയുടെ സുസുക്കി മോട്ടോര്‍സൈക്കിള്‍ എന്നിവയാണ് വദ്രയ്ക്കുള്ളത്‌. 

In short : Priyanka Gandhi, contesting from the Wayanad constituency, has declared assets worth ₹11.98 crore, while her husband Robert Vadra possesses assets amounting to ₹65.55 crore. Priyanka's gold jewelry is valued at ₹1.15 crore, and she also owns silver ornaments worth ₹29.55 lakh, as per her affidavit filed along with her nomination. She and her brother Rahul Gandhi share a ₹2.10 crore ancestral property. Interestingly, Priyanka owns only one vehicle, a 2004 Honda CR-V gifted by Vadra, valued at ₹8 lakh. On the other hand, Vadra owns a Toyota Land Cruiser worth ₹58 lakh, a Mini Cooper, and a Suzuki motorcycle valued at ₹4.22 lakh.