നവംബര്‍ ഒന്നുമുതല്‍ ഒ.ടി.പി. സന്ദേശങ്ങള്‍ ലഭിക്കുന്നതില്‍ തടസ്സം നേരിടാന്‍ സാധ്യത
നവംബര്‍ ഒന്നുമുതല്‍ ഇ-കൊമേഴ്സ് ഇടപാടുകളിലും മറ്റും ഒ.ടി.പി. ലഭ്യമാക്കുന്നതില്‍ താത്കാലിക തടസ്സമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ടെലികോം സേവനകമ്പനികളുടെ മുന്നറിയിപ്പ്. ടെലികോം നിയന്ത്രണ അതോറിറ്റിയുടെ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്ന സാഹചര്യത്തിലാണ് തടസ്സം ഉണ്ടാകുക.
വാണിജ്യസന്ദേശങ്ങള്‍ ആരാണ് അയക്കുന്നതെന്ന് കണ്ടെത്താന്‍ സംവിധാനം ഏര്‍പ്പെടുത്തണം എന്നതടക്കമുള്ള നിര്‍ദേശങ്ങളാണ് ട്രായ് മുന്നോട്ടുവെച്ചിരിക്കുന്നത്. സന്ദേശങ്ങള്‍ അയക്കുന്ന കമ്പനികള്‍ അവരുടെ യു.ആര്‍.എല്ലും തിരിച്ചുവിളിക്കാനുള്ള നമ്പറും ടെലികോം ഓപ്പറേറ്റര്‍മാര്‍ക്ക് നല്‍കണം. ഇവ ടെലികോം ഓപ്പറേറ്ററുടെ ബ്ലോക്ക് ചെയിന്‍ അധിഷ്ടിത ഡിസ്ട്രിബ്യൂഷന്‍ ലെഡര്‍ പ്ലാറ്റ്‌ഫോമില്‍ ശേഖരിക്കും. സന്ദേശങ്ങള്‍ അയക്കുമ്പോള്‍ നല്‍കുന്ന വിവരങ്ങളും ബ്ലോക്ക് ചെയിന്‍ ശൃംഖലയിലുള്ള വിവരങ്ങളും യോജിച്ചാലേ സന്ദേശങ്ങള്‍ ഉപഭോക്താവിന് കൈമാറൂ. ഇതാണ് ട്രായി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പുതിയ പരിഷ്‌കാരം.
പല ബാങ്ക്-ധനകാര്യ സ്ഥാപനങ്ങളും ടെലിമാര്‍ക്കറ്റിങ് കമ്പനികളും ഇ-കൊമേഴ്സ് കമ്പനികളും ട്രായ് നിര്‍ദേശപ്രകാരമുള്ള സാങ്കേതികക്രമീകരണം ഇനിയും നടപ്പാക്കി കഴിഞ്ഞിട്ടില്ല. അതിനാലാണ് ഒടിപികള്‍ ലഭ്യമാകുന്നതില്‍ താല്‍ക്കാലികമായി തടസ്സമുണ്ടാകുക. ഇത് നടപ്പാക്കുന്നതോടെ തടസ്സം നീങ്ങുമെന്നും ടെലികോം സേവന കമ്പനികള്‍ പറയുന്നു.
Content Highlights: TRAI's new traceability rule
Published: 25 Oct 2024, 02:34 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented