സസ്യാഹാരികളുടെ പ്രോട്ടീന്‍; എന്താണ് ബജറ്റിലെ താമര വിത്ത്'?
കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്റെ ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ ചര്‍ച്ചയാകുകയാണ് മഖാന. സസ്യാഹാരികളുടെ പ്രോട്ടീന്‍ എന്നറിയപ്പെടുന്ന ഈ താമരവിത്തിനായി പ്രത്യേക ബോര്‍ഡ് തന്നെ പ്രഖ്യാപിച്ചിരിക്കുകയാണ് ധനമന്ത്രി. മഖാനയുടെ ഉത്പാദനവും സംഭരണവും വിതരണവും വര്‍ധിപ്പിക്കുകയാണ് ഈ ബോര്‍ഡിന്റെ ലക്ഷ്യം. എന്താണ് ഈ മഖാന എന്ന് അറിയാമോ? നിരവധി ആരോഗ്യഗുണങ്ങള്‍ ഉള്ള ഒരു പരമ്പരാഗത ഇന്ത്യന്‍ ലഘുഭക്ഷണം. ഛാട്ട് മുതല്‍ ലഡു വരെ ഈ മഖാന കൊണ്ടുണ്ടാക്കാം. റോസ്റ്റഡ് മഖാനയും മസാല മഖാനയും ഇന്ന് വിപണയില്‍ ലഭ്യമാണ്. ഫോക്‌സ് നട്ട്‌സ്, ഗാര്‍ഗോണ്‍ നട്ട്‌സ് എന്നീ പേരുകൡലും അറിയപ്പെടുന്നു.
ആരോഗ്യം നിലനിര്‍ത്താനും പ്രതിരോധശേഷി കൂട്ടാനുമെല്ലാം മഖാന ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താം. ഇതില്‍ കാത്സ്യം, മഗ്നീഷ്യം, ഇരുമ്പ്, ഫോസ്ഫറസ് എന്നിവ അടങ്ങിയിട്ടുണ്ട്. കൂടാതെ കലോറി വളരെ കുറവാണ് എന്നതാണ് മറ്റൊരു ഗുണം. ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ധൈര്യമായി മഖാന കഴിക്കാം. ഇതില്‍ പ്രോട്ടീന്‍, നാരുകള്‍, മഗ്നീഷ്യം, പൊട്ടാസ്യം, ഫോസ്ഫറസ്, ഇരുമ്പ്, സിങ്ക് തുടങ്ങിയ ആവശ്യ പോഷകങ്ങളുമുണ്ട്.
ഓണ്‍ലൈന്‍ സ്റ്റോറുകളില്‍ സുലഭമായി ലഭിക്കുന്ന ഈ മഖാനയുടെ 90 ശതമാനവും ഉത്പാദിപ്പിക്കുന്നത് ബിഹാറിലാണ്. ബിഹാറിലെ മിഥിലാഞ്ചലിലെ പ്രശസ്തമായ മധുബനിയിലാണ് മഖാന കൃഷി തുടങ്ങിയത്. ചൈന, കൊറിയ, തായ്ലന്‍ഡ്, അമേരിക്ക, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ മഖാനയ്ക്ക് വലിയ വിപണിയാണുള്ളത്. ഭാവിയില്‍ ലോകവിപണയില്‍ ഇന്ത്യന്‍ ബ്രാന്‍ഡായി മഖാന മാറുമെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തല്‍. ഇതിലൂടെ അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ആറായിരം കോടി വരുമാനമുണ്ടാക്കാമെന്നും വിദഗ്ദ്ധര്‍ പറയുന്നു.
Content Highlights: nirmala sitharaman announces makhana board in bihar
Published: 01 Feb 2025, 04:57 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented