രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ വരാനുള്ള സാധ്യതയേറെയാണ്. എന്നാല്‍ ഭക്ഷണം കഴിയ്ക്കുന്ന സമയത്തില്‍ മാറ്റം വരുത്തിയാല്‍ ഈ അപകടത്തെ ചെറുക്കാന്‍ സാധിക്കുമെന്ന് പഠനം.

To advertise here,

ആരോഗ്യകാര്യത്തില്‍ ഉറക്കം പ്രധാനപ്പെട്ട ഘടകമാണ്. പക്ഷെ ഹൃദയാരോഗ്യത്തിന്റെ കാര്യത്തില്‍ ഭക്ഷണത്തിന്റെ സമയമാണ് കൂടുതല്‍ അപകടസാധ്യതയുള്ള ഘടകമെന്ന് യുഎസിലെ മാസ് ജനറല്‍ ബ്രിഗാമിലെയും യുകെയിലെ സതാംപ്ടണ്‍ സര്‍വകലാശാലയിലെയും ഗവേഷകര്‍ പറയുന്നു.പകല്‍ സമയത്ത് ഭക്ഷണം കഴിയ്ക്കാന്‍ ഇങ്ങനെയുള്ളവര്‍ ശ്രദ്ധിക്കണം.

രാത്രിയില്‍ ജോലി ചെയ്യുന്നവരും ഉറക്കക്കുറവുള്ളവരും രാത്രി വൈകിയുള്ള ഭക്ഷണം ഒഴിവാക്കുന്നതാണ് നല്ലതെന്നും നേച്ചര്‍ കമ്മ്യൂണിക്കേഷന്‍സ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. 20 ചെറുപ്പകാരിലാണ് ഈ പഠനം നടത്തിയത്. ശരീരത്തിന്റെ ബയോളജിക്കല്‍ ക്ലോക്കായ സിര്‍ക്കാഡിയന്‍ റിഥം തെറ്റുന്നതാണ് ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നത്. ഇതിന്റെ ദീര്‍ഘകാല ഫലങ്ങളെക്കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണ്. എങ്കിലും രാത്രി ഭക്ഷണത്തിന്റെ സമയം മാറ്റുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് ഗവേഷകര്‍ പറയുന്നു.

inshort-Study links night shift work and heart problems.  Adjusting meal times may reduce risk. Learn how to protect your heart health