2024-ലെ മിസ് യൂണിവേഴ്സ് പട്ടം ഡെന്മാർക്കിൽ നിന്നുള്ള ഹ്യൂമൻ ബാർബിക്ക്. ബാർബി ഡോളുമായുള്ള അസാമാന്യ സാദൃശ്യത്താൽ ഹ്യൂമൻ ബാർബി എന്ന വിളിപ്പേരുള്ള ഡെന്മാർക്ക് സുന്ദരി വിക്ടോറിയ കെയ തീവിൽഗാണ് കിരീടം നേടിയത്. ഡെന്മാർക്കിൽ നിന്ന് മിസ് യൂണിവേഴ്സ് പട്ടംനേടുന്ന ആദ്യത്തെയാളാണെന്ന നേട്ടത്തോടെ ചരിത്രം രചിച്ചിരിക്കുക കൂടിയാണ് ഇരുപത്തിയൊന്നുകാരിയായ വിക്ടോറിയ.
നൈജീരിയയിൽ നിന്നുള്ള ചിഡിമ്മ അഡെറ്റ്ഷിന ഫസ്റ്റ് റണ്ണറപ്പും മെക്സിക്കോയിൽ നിന്നുള്ള മരിയ ഫെർണാണ്ട ബെൽട്രാൻ സെക്കന്റ് റണ്ണറപ്പുമായി. നർത്തകിയും സംരംഭകയുമായ വിക്ടോറിയ ജനിച്ചതും വളർന്നതും ഡെന്മാർക്കിലാണ്. ബിസിനസ്&മാർക്കറ്റിങ്ങിൽ ബിരുദം നേടിയയാളുമാണ്.
മിസ് ഡെന്മാർക്ക് പട്ടം കരസ്ഥമാക്കിയാണ് വിക്ടോറിയ സൗന്ദര്യ മത്സരവേദികളിൽ ഇടംപിടിക്കുന്നത്. 2022-ൽ മിസ് ഗ്രാന്റ് ഇന്റർനാഷണലിൽ ടോപ് 20 പട്ടികയിൽ ഇടംനേടിയ കാലത്താണ് വിക്ടോറിയയ്ക്ക് ഹ്യൂമൻ ബാർബി എന്ന ചെല്ലപ്പേര് ലഭിക്കുന്നത്. 2024-ലെ മിസ് യൂണിവേഴ്സ് ഡെൻമാർക്ക് പട്ടവും വിക്ടോറിയ സ്വന്തമാക്കിയിരുന്നു
ഇന്ത്യക്കാരിയായ റിയാ സിൻഗയും മിസ് യൂണിവേഴ്സ് മത്സരത്തിൽ പങ്കെടുത്തിരുന്നു. പ്രാഥമിക റൗണ്ടുകളിൽ മികച്ച പ്രകടനം കാഴ്ചവെച്ച റിയയ്ക്ക് പക്ഷേ അവസാനപന്ത്രണ്ടു പേരുടെ പട്ടികയിൽ ഇടംനേടാനായില്ല. ഗുജറാത്ത് സ്വദേശിയായ റിയാ സിൻഗ മിസ് ടീൻ എർത്ത് 2023 പട്ടവും ദിവാ മിസ് ടീൻ ഗുജറാത്ത് 2020 പട്ടവും കരസ്ഥമാക്കിയിരുന്നു.
Content Highlights: Miss Universe 2024 is Victoria Kjaer Theilvig from Denmark
Published: 17 Nov 2024, 03:10 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented