ഒരു ലക്ഷം അടിസ്ഥാന വില നിശ്ചയിച്ചാണ് നടന്‍ മമ്മൂട്ടി പകര്‍ത്തിയ ബുള്‍ബുളിന്റെ ചിത്രം ലേലത്തിന് വെച്ചത്. ലീനാ ഗ്രൂപ്പ് ഓഫ് ബിസിനസ് തലവന്‍ അച്ചു ഉള്ളാട്ടിലാണ് മൂന്നു ലക്ഷം രൂപക്ക് ചിത്രം വാങ്ങിയത്. മലപ്പുറം കോട്ടക്കല്‍ സ്വദേശിയാണ് അദ്ദേഹം. പ്രശസ്ത പക്ഷിനിരീക്ഷകന്‍ ഇന്ദുചൂഡന്റെ സ്മരണാര്‍ത്ഥം സംഘടിപ്പിച്ച ഫോട്ടോ പ്രദര്‍ശനത്തിലായിരുന്നു നടന്‍ മമ്മൂട്ടിയുടെ 'ബുള്‍ ബുള്‍' ചിത്രം പ്രദര്‍ശിപ്പിച്ചത്.വീട്ടുമുറ്റത്തെത്തിയ ബുള്‍ബുളിനെയാണ് മമ്മൂട്ടി ക്യാമറയില്‍ പകര്‍ത്തിയത്. ഞായറാഴ്ചയായിരുന്നു ലേലം. ജൂണ്‍ 27നാണ് പ്രശസ്ത ഫോട്ടോഗ്രാഫര്‍മാരുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി കൊച്ചി ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ ഫോട്ടോ പ്രദര്‍ശനം ആരംഭിച്ചത്. 

To advertise here,