മധുരയിൽ പൊളിച്ചുനീക്കിക്കൊണ്ടിരിക്കേ കമാനം ജെ.സി.ബിക്കുമുകളിലേക്ക് മറിഞ്ഞ് ഓപ്പറേറ്റർക്ക് ദാരുണാന്ത്യം. മധുരൈ മാട്ടുത്താവണി ഒമ്നി ബസ് സ്റ്റാൻഡിന് സമീപത്തെ നക്കീരൻ കമാനമാണ് തകർന്നത്. ചിന്താമണി സ്വദേശിയായ നാഗലിംഗം ആണ് മരിച്ചത്
സാമ്പകുളം സ്വദേശിയായ കോൺട്രാക്റ്റർ നല്ലതമ്പിയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മതിയായ സുരക്ഷയൊരുക്കാതെയാണ് പ്രവൃത്തി നടത്തിയതെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്.
രൂക്ഷമായ ഗതാഗതക്കുരുക്കിന് കാരണമാകുന്നു എന്ന് പരാതി ഉയർന്നതിനെത്തുടർന്ന് കമാനം പൊളിച്ചുനീക്കണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. ഇതിനെത്തുടർന്നാണ് കമാനം പൊളിച്ചുനീക്കുന്ന ജോലികൾ ആരംഭിച്ചത്. ഇതിനിടെയാണ് അപകടം നടന്നത്.
Content Highlights: Madurai: JCB operator dies unexpectedly while demolishing an arch
Published: 13 Feb 2025, 02:35 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented