പരിവാഹനില്‍ മൊബൈല്‍ നമ്പര്‍ ചേര്‍ക്കണമെന്ന മെസേജുകള്‍ ; തട്ടിപ്പല്ല ,ഒറിജിനല്‍ തന്നെ
ആര്‍സിയിലും ലൈസന്‍സിലും ആധാറുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പര്‍ ചേര്‍ക്കണമെന്ന അറിയിപ്പുകള്‍ മെസേജായി വരുന്നത് ശ്രദ്ധിയില്‍പ്പെട്ടിട്ടില്ലേ? കേന്ദ്ര ഗതാഗതമന്ത്രാലയത്തിന്റെ പേരില്‍ ഫോണിലേക്കുവരുന്ന മെസേജുകള്‍ തട്ടിപ്പാണെന്ന് കരുതേണ്ട. ഇത് ഒറിജിനല്‍ തന്നെയാണ്.
വാഹന ഉടമകളുടെയും ലൈസന്‍സുള്ളവരുടെയും ഫോണിലേക്കാണ് ആധാറുമായി ലിങ്ക്ചെയ്ത മൊബൈല്‍ നമ്പര്‍ ചേര്‍ക്കാനായി കുറച്ചുദിവസങ്ങളായി നിര്‍ദേശം വരുന്നത്. പരിവാഹന്‍ വെബ്സൈറ്റ് മുഖേന മാത്രമേ മൊബൈല്‍ നമ്പര്‍ ചേര്‍ക്കാനും അപ്ഡേറ്റ് ചെയ്യാനും സാധിക്കൂ. അക്ഷയ, ഇ-സേവാ കേന്ദ്രങ്ങള്‍ വഴിയോ നേരിട്ടോ ചെയ്യാം.
ആധാറുമായി ലിങ്ക്ചെയ്ത മൊബൈല്‍ നമ്പര്‍ ലൈസന്‍സുമായും ആര്‍സിയുമായും ബന്ധിപ്പിച്ചാല്‍ ഗുണങ്ങളേറെയാണ്. വിറ്റവാഹനം നിങ്ങളുടെപേരില്‍നിന്ന് മാറ്റിയോ എന്നതടക്കമുള്ള വിവരങ്ങള്‍ ലഭിക്കും.
പിഴയീടാക്കിയാല്‍ അത് അറിയാനും നമ്മളുടെ ഭാഗം അധികൃതര്‍ക്കുമുന്നില്‍ പറയാനും മെസേജ് വന്നാല്‍ സാധിക്കും. മോട്ടോര്‍വാഹനവകുപ്പിന്റെ നേതൃത്വത്തില്‍ ഏതൊരുസേവനം നടത്തുമ്പോഴും ഒടിപി വരും. അതിനാല്‍ മൊബൈല്‍ നമ്പര്‍ ചേര്‍ക്കേണ്ടത് അത്യാവശ്യമാണ്.
inshort-Link your Aadhaar-linked mobile number to your RC and driving license via Parivahan website. Avoid scams & get important updates & prevent vehicle misuse.
Content Highlights: Link Aadhaar to RC & Driving License
Published: 21 Aug 2025, 03:13 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented