രാത്രി പതിവായി വൈകി ഉറങ്ങുന്നവരാണോ?; ആരോഗ്യത്തിന് അപകടമെന്ന് പഠനം
രാത്രി സ്ഥിരമായി വൈകി ജോലി ചെയ്യുന്ന വ്യക്തികള്‍ ഇനി ശ്രദ്ധിക്കണം. നിങ്ങളുടെ ആരോഗ്യം അപകടത്തിലാണ്. ഉറക്കത്തിന്റെ ഗുണനിലവാരം കുറയുന്നത് കൊറോണറി ആര്‍ട്ടറി രോഗത്തിനുള്ള സാധ്യത കൂട്ടുമെന്ന് ഏജിംഗ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.
നൈറ്റ് ഫിഫ്റ്റില്‍ ജോലി ചെയ്യുന്നവര്‍ കൂടുതല്‍ കരുതലോടെയിരിക്കാം. കൃത്യമായ ഉറക്കമില്ലാത്തവരിലാണ് ദഹനനാളത്തിലെ പ്രശ്‌നങ്ങള്‍, മയോകാര്‍ഡിയല്‍ ഇന്‍ഫ്രാക്ഷന്‍, ഉത്കണ്ഠ തുടങ്ങിയ കൂടുതലായി കണ്ടുവരുന്നതെന്നും ഗവേഷകര്‍ പറയുന്നു, രാത്രിയിലെ തുടര്‍ച്ചയായ ജോലി വിശപ്പ് കൂടുന്നതിന് കാരണമാകും. ഇത് അമിതവണ്ണവും പ്രമേഹവും വരുത്തിവെച്ചേക്കാം.
രാത്രിയില്‍ വൈകി ഭക്ഷണം കഴിക്കുന്നതും ജോലി സമയത്തെ അനാരോഗ്യകരമായ ഭക്ഷണവും കാര്‍ബോഹൈഡ്രേറ്റ് ദഹിപ്പിക്കാനുള്ള ശരീരത്തിന്റെ കഴിവിനെ തടസ്സപ്പെടുത്തും.ഇതിനാലാണ് ജീവിതശൈലി രോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുന്നത്.
രാത്രി വൈകി ഭക്ഷണം കഴിക്കുകയോ ജോലി സമയത്ത് അനാരോഗ്യകരമായ ഭക്ഷണം കഴിക്കുകയോ ചെയ്യുന്നത് കാര്‍ബോഹൈഡ്രേറ്റ് ദഹിപ്പിക്കാനുള്ള ശരീരത്തിന്റെ കഴിവിനെ തടസ്സപ്പെടുത്തും. ഇത് പ്രമേഹത്തിനും മറ്റ് ഹൃദ്രോഗങ്ങളും വരാനുള്ള സാധ്യത കൂട്ടും.
രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യുന്ന സ്ത്രീകളില്‍ ഹൃദയമിടിപ്പിന് ഏറ്റക്കുറച്ചിലും വ്യതിയാനവും സംഭവിക്കുന്ന ഏട്രിയല്‍ ഫൈബ്രിലേഷന്‍ ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ് . എല്ലാ ആഴ്ചയും 150 മിനിറ്റ് വ്യായാമം ചെയ്യുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതായി അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ വ്യക്തമാക്കി.
Content Highlights: Late Night Work: Health Risks You Should Know
Published: 09 Oct 2024, 05:27 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented