ലോകത്തെ ഏറ്റവും മലിനനഗരമായി ലാഹോര്‍; കൃത്രിമ മഴ പെയ്യിക്കാന്‍ ആലോചിച്ച് പാക് സര്‍ക്കാര്‍
ലോകത്തെ ഏറ്റവും മലിനമായ നഗരമായി പാകിസ്താന്റെ ലാഹോര്‍. ലാഹോറിലെ വായുഗുണനിലവാര സൂചിക അഥവാ (എ.ക്യൂ.ഐ) 394 എന്ന ഏറ്റവും അപകടകരമായ നിരക്കിലാണ്. വായുമലിനീകരണത്തെ തുടര്‍ന്നുണ്ടായ പുകമഞ്ഞില്‍ നിന്ന് രക്ഷപ്പെടാന്‍ കൃത്രിമ മഴപെയ്യിക്കാന്‍ ആലോചിക്കുകയാണ് സര്‍ക്കാര്‍.
വിളവെടുപ്പിനുശേഷം കൃഷിയിടങ്ങളില്‍ തീയിടുന്നതും വ്യാവസായിക മലിനീകരണവുമാണ് ലഹോറില്‍ പുകമഞ്ഞിന് കാരണമായത്. അന്തരീക്ഷത്തിലെ മഞ്ഞിനൊപ്പം സൂക്ഷ്മകണങ്ങളായ മലിനീകാരികളും പുകയും ചേരുമ്പോഴാണ് പുകമഞ്ഞുണ്ടാവുന്നത്.
പഞ്ചാബ് മുഖ്യമന്ത്രി മറിയം നവാസ് പുകമഞ്ഞ് ബാധിതമേഖലകളില്‍ ആന്റി സ്‌മോഗ് സ്‌ക്വാഡിനെ വിന്യസിച്ചു.
വായുവിലെ വിവിധ മലിനീകാരികളുടെ തോതനുസരിച്ചാണ് എ.ക്യു.ഐ കണക്കാക്കുന്നത്. എ.ക്യു.ഐ 100-നുമുകളിലായാല്‍ അനാരോഗ്യകരമായ വായു എന്നാണര്‍ഥം. 150-ല്‍ കൂടിയാല്‍ കൂടുതല്‍ അപകടകാരിയാണ്. 301-ന് മുകളില്‍ എത്തുന്നത് അതിഗുരുതരമായ സാഹചര്യത്തെയും സൂചിപ്പിക്കുന്നു.
Content Highlights: lahore in pakistan to be the most polluted city in the world
Published: 24 Oct 2024, 07:41 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented