പുതുതലമുറയെ കളിക്കളത്തില്‍ എത്തിക്കാന്‍ ബാറ്റും ബോളുമെടുത്ത് 'നയന്റീസ് കിഡ്സ്'
കുമരകം: ബാറ്റും ബോളുമായി തൊണ്ണൂറുകളിലെ യുവത്വം വീണ്ടും മൈതാനത്ത് എത്തുന്നു. ഈ വരവ് ക്രിക്കറ്റ് കളിക്കാന്‍ മാത്രമല്ല, ലഹരിക്കും മൊബൈലിനും അടിമപ്പെടുന്ന യുവതലമുറയെ കളിക്കളങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടും കൂടിയാണ്.
കുമരകത്ത് മാസ്റ്റേഴ്‌സ് ക്ലബ് എന്ന പേരിലാണ് 40 കഴിഞ്ഞവര്‍ പുത്തന്‍ ആശയവുമായി ഒന്നിക്കുന്നത്. കളിക്കളങ്ങള്‍ ഇല്ലാതെ വന്നത് കുട്ടികള്‍ മൊബൈല്‍ ഗെയിമുകളിലേക്ക് മാറാന്‍ കാരണമായി. ആവശ്യമുള്ളതും ഇല്ലാത്തതുമായ നിരവധി വിവരങ്ങള്‍ നവമാധ്യമങ്ങളില്‍ ലഭിക്കുന്നു. കുട്ടികളില്‍ പരസ്പര സ്‌നേഹവും സാഹോദര്യവും വളര്‍ത്തി മൊബൈല്‍ ഉപേക്ഷിച്ച് കളിക്കളത്തിലേക്ക് എത്തിക്കാന്‍ മാതാപിതാക്കളുടെ സഹകരണമാണ് ആദ്യം വേണ്ടത് ക്ലബ്ബ് ഭാരവാഹികള്‍ പറയുന്നു.
മാസ്റ്റേഴ്‌സ് ക്രിക്കറ്റ് ക്ലബ്ബ് മെയ് 17 ,18 തീയതികളില്‍ നടത്തുന്ന മാസ്റ്റേഴ്‌സ് ക്രിക്കറ്റ് ലീഗിന് സംഘാടക സമിതി രൂപികരിച്ചു. കുമരകം ഗവ. ഹൈ സ്‌കൂള്‍ മൈതാനത്ത് ഓര്‍മകള്‍ പുതുക്കി ലീഗ് മത്സരങ്ങള്‍ നടക്കും. 120 പേര്‍ ലീഗില്‍ കളിക്കാന്‍ ഇതിനോടകം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ക്ലബ് പ്രസിഡന്റ് വിജീഷ്.കെ.കെ., സെക്രട്ടറി അജിന്‍ കുമരകം, ട്രഷറര്‍ സുബോധ് ജോര്‍ജ്, ക്ലബ് എക്‌സിക്യൂട്ടീവ് അംഗങ്ങളായ വി.എന്‍.ഉന്മേഷ്, പ്രദീഷ്, കണ്ണന്‍ സച്ചു, പ്രതീഷ്, ബിനു മോന്‍.കെ.ജി. എന്നിവരാണ് ലീഗിന് ചുക്കാന്‍ പിടിക്കുന്നത്. ലീഗ് മത്സരങ്ങള്‍ക്ക് സംഘാടകസമിതി ഭാരവാഹികളായി വി.എസ്.സുഗേഷ് (ചെയര്‍മാന്‍), കെ.മിഥുന്‍ (കണ്‍വീനര്‍), അരുണ്‍ കെ. ശശീന്ദ്രന്‍ (ട്രഷറര്‍) തെരെഞ്ഞെടുത്തു. 50 പേരുടെ സംഘാടകസമിതി ലീഗിന്റെ ഒരുക്കങ്ങള്‍ ആരംഭിച്ചു.
inshort-Kumarakom`s Masters Cricket Club combats youth`s mobile addiction by organizing a cricket league. Join the movement & revive your youth!
Content Highlights: Kumarakom Masters Cricket League: Reviving Youth Through Sport
Published: 14 Apr 2025, 01:20 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented