കിയാര അദ്വാനിയുടെ കരിയറിലെ ആദ്യത്തെ ബിക്കിനി ഷോട്ട് സിനിമയാണ് വാര്‍ 2. ചിത്രത്തിന്റെ റിലീസിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ ചര്‍ച്ചയില്‍ നിറയുന്നത് കിയാരയുടെ ഫിറ്റ്‌നസും ബോഡിടോണും തന്നെയാണ്. സെലിബ്രിറ്റി ന്യൂട്രിഷനിസ്റ്റായ നികോള്‍ ലിന്‍ഹരേസാണ് കിയാരയെ പെര്‍ഫെക്ട് ബിക്കിനി ലുക്കിനായി തയ്യാറാക്കിയത്. ക്രാഷ് ഡയറ്റുകള്‍ പിന്തുടരാതെ കൃത്യമായ ഭക്ഷണക്രമവും വര്‍ക്കൗട്ടുമാണ് കിയാര പിന്തുടര്‍ന്നത്.

To advertise here,

കിയാരയുടെ ഡയറ്റിനെക്കുറിച്ചുള്ള വിവരങ്ങള്‍ നികോള്‍ തന്നെയാണ് പങ്കുവെച്ചത്. വാള്‍നട്ട് പൊടിച്ചത്, ഓട്‌സ് പൊടിച്ചത്, പ്രോട്ടീന്‍ പൗഡര്‍, മേപ്പിള്‍ സിറപ്പ് എന്നിവ ചേര്‍ത്ത പാന്‍കേക്ക്, ഫ്രഷ് ബെറികളും ഹേസല്‍നട്ട് ബട്ടറും , ഗ്രില്‍ ചെയ്ത ചിക്കന്‍, ഇന്ത്യന്‍ സ്റ്റൈല്‍ ചിക്കന്‍ കറി, കിഴങ്ങുകള്‍, അവക്കാഡോ, വേവിച്ച സോയാബീന്‍, ശതാവരി, ഇതൊക്കെയാണ്  കിയാരയുടെ ഡയറ്റില്‍ പ്രധാനമായി ഉണ്ടായിരുന്നത്. പ്രോട്ടീന്‍ ഷേക്കുകള്‍ക്ക് പകരം കിയാര സട്ട് ചാസ് എന്ന പാനീയമാണ് കുടിച്ചതെന്നും ഇവര്‍ പറയുന്നു. ഇതിനൊപ്പം ഉറക്കവും അവരെ ഫിറ്റ്‌നസ് നിലനിര്‍ത്താന്‍ സഹായിച്ചു. രാത്രി എട്ടിനാണ് കിയാര ഉറങ്ങിയിരുന്നത്.

inshort-Kiara Advani`s fitness regime for her War 2 bikini look, revealed!  Nutritionist Nicole Linhares shares her diet plan including pancakes, chicken, and more.