എ.ഐ. ക്യാമറകള്‍ കണ്ടെത്തുന്ന ഗതാഗത നിയമലംഘനങ്ങള്‍ക്ക് പിഴനോട്ടീസ് അയയ്ക്കുന്നത് കെല്‍ട്രോണ്‍ നിര്‍ത്തിവെച്ചു. ഒരുവർഷത്തേക്ക് 25 ലക്ഷം നോട്ടീസ് വിതരണംചെയ്യാനുള്ള കരാറാണ് കെല്‍ട്രോണിന് നല്‍കിയിരുന്നത്. എന്നാല്‍, നിയമലംഘനങ്ങള്‍ 50 ലക്ഷം പിന്നിട്ട പശ്ചാത്തലത്തിലാണ് നിര്‍ത്തിയത്. അച്ചടിയും തപാല്‍ക്കൂലിയും കവറും ഉള്‍പ്പെടെ ഒരു നോട്ടീസിന് 20 രൂപയാണ് പ്രതിഫലം. അധിക തുക ആവശ്യപ്പെട്ട് കെല്‍ട്രോണ്‍, മോട്ടോര്‍വാഹനവകുപ്പിന് കത്ത് നല്‍കിയിട്ടുണ്ട്. ശുപാര്‍ശ സര്‍ക്കാരിന്റെ പരിഗണനയിലാണ്. നോട്ടീസ് നിര്‍ത്തിവെച്ചെങ്കിലും എ.ഐ. ക്യാമറകള്‍ കണ്ണടച്ചിട്ടില്ല. പിഴചുമത്തല്‍ തുടരുന്നുണ്ട്.
Content Highlights: Keltron stopped issuing notice for AI camera traffic violation
Published: 29 Apr 2024, 09:35 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented