ഇന്ത്യക്കാർ ഏറ്റവും കൂടുതൽ പണം ചെലവിടുന്നത് ഭക്ഷണത്തിന്; നോൺ വെജിനോട് പ്രിയം കൂടുന്നു
ഇന്ത്യക്കാർ ഏറ്റവും കൂടുതൽ പണം ചെലവഴിക്കുന്നത് ഭക്ഷണത്തിനാണെന്ന് റിപ്പോർട്ടുകൾ. സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയം കഴിഞ്ഞ ആഴ്ച പുറത്തിറക്കിയ നാഷണൽ അക്കൗണ്ട് സ്റ്റാറ്റിസ്റ്റിക്സ് 2025 റിപ്പോർട്ട് പ്രകാരം ആകെ ചെലവഴിച്ചതിൽ 26.4 ശതമാനവും ഭക്ഷണത്തിന് വേണ്ടിയായിരുന്നു. എന്നാൽ കഴിഞ്ഞ പത്തുവർഷത്തെ കണക്കെടുത്താൽ ഭക്ഷണത്തിനായി ഇന്ത്യക്കാർ ചെലവിടുന്നതിൽ കുറവ് വന്നിട്ടുണ്ട്. 2013-14 സാമ്പത്തിക വർഷത്തിൽ 30.5 ശതമാനമായിരുന്നു ആകെയുണ്ടായിരുന്നതിൽ ഭക്ഷണത്തിനായി ചെലവഴിച്ചത്. ഭക്ഷണങ്ങളിൽ തന്നെ നോൺ വെജിറ്റേറിയനോട് ആളുകൾക്ക് പ്രിയം കൂടുന്നതായും കണക്കുകൾ സൂചിപ്പിക്കുന്നുണ്ട്. 2013-14 സാമ്പത്തിക വർഷം 8 ശതമാനമാണ് നോൺ വെജ് ഭക്ഷണത്തിനായി ചെലവഴിച്ചിരുന്നതെങ്കിൽ 2023-24 സാമ്പത്തിക വർഷമായപ്പോഴേക്കും ഇത് 10.8 ശതമാനമായി വർധിച്ചു. അതേസമയം പാലും പാലുൽപ്പന്നങ്ങൾക്കുമാണ് നമ്മൾ ഏറ്റവും കൂടുതൽ ചെലവഴിക്കുന്നത്.
ഭക്ഷണം, വസ്ത്രം തുടങ്ങിയ അവശ്യവസ്തുക്കളേക്കാൾ ആരോഗ്യത്തിനായി ചെലവഴിക്കുന്നത് വർധിച്ചതായാണ് റിപ്പോർട്ടിലെ മറ്റൊരു കണ്ടെത്തൽ. 9.1 ശതമാനം ആരോഗ്യത്തിനായി ചെലവഴിക്കുന്നതിൽ വർധിച്ചത്. ആകെ ചെലവിന്റെ അഞ്ചിൽ ഒരു ഭാഗവും ഗതാഗതത്തിന് വേണ്ടിയാണ്. കമ്യൂണിക്കേഷൻ, റെസ്റ്റോറന്റ്-ഹോട്ടൽ എന്നിവയ്ക്കായി ചെലവിടുന്നതിലും കുതിച്ചുചാട്ടമുണ്ട്. കഴിഞ്ഞ ദശകത്തിൽ മൊത്തത്തിലുള്ള സ്വകാര്യ അന്തിമ ഉപഭോഗ ചെലവ് (PFCE) ശരാശരി വാർഷിക നിരക്കിൽ 5.9% വളർന്ന് 2023-24 ൽ 99.1 ട്രില്യൺ രൂപയിലെത്തിയതായും റിപ്പോർട്ടിൽ പറയുന്നു.
Content Highlights: Notable rise in expenditure on non-vegetarian food, indicating a shift in dietary preferences
Published: 27 May 2025, 11:00 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented