എഴുപത് വയസ്സ് കഴിഞ്ഞവര്‍ക്ക് അഞ്ചുലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ സൗജന്യമായി നല്‍കുന്ന കേന്ദ്രസര്‍ക്കാരിന്റെ പദ്ധതിയാണ് ആയുഷ്മാന്‍ ഭാരത് പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജന. ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ സുരക്ഷാ പദ്ധതിയാണിത്. ആധാര്‍ അടിസ്ഥാനത്തില്‍ ഇ-കെവൈസി പ്രകാരമാണ് രജിസ്ട്രേഷന്‍. ഇതിനായി ആയുഷ്മാന്‍ മൊബൈല്‍ ആപ്പ് വഴിയോ പി.എം.ജെ.വൈ. വെബ്സൈറ്റ് വഴിയോ അപേക്ഷ സമര്‍പ്പിക്കാം.

To advertise here,

നിലവില്‍ സെൻട്രൽ ഗവൺമെൻറ് ഹെൽത്ത് സ്കീം (സിജിഎച്ച്എസ്), എക്സ്-സർവീസ്മെൻ കോൺട്രിബ്യൂട്ടറി ഹെൽത്ത് സ്കീം (ഇസിഎച്ച്എസ്), ആയുഷ്മാൻ സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സ് (സിഎപിഎഫ്) തുടങ്ങിയ മറ്റ് പബ്ലിക് ഹെൽത്ത് ഇൻഷുറൻസ് സ്കീമുകളുടെ ആനുകൂല്യങ്ങൾ  ലഭിച്ചുകൊണ്ടിരിക്കുന്നവർക്ക് നിലവിലെ സ്കീമിൽ തുടരാം. അല്ലെങ്കിൽ ആയുഷ്മാൻ ഭാരത് പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന തെരഞ്ഞെടുക്കുകയും ആവാം.