ജന്മദിനത്തിൽ ഗൂഗിൾ ഡൂഡിലിൽ ഇടം പിടിച്ച് മലയാളത്തിന്റെ ആദ്യ നായിക പി.കെ റോസി. പി.കെ റോസിയുടെ 120-ാം ജന്മവാര്‍ഷികത്തോട് അനുബന്ധിച്ചാണ് ഗൂഗിളിന്റെ ആദരം.1903 ഫെബ്രുവരി 10 ന് തിരുവനന്തപുരത്താണ് റോസി ജനിച്ചത്.  

To advertise here,

മലയാളത്തിലെ ആദ്യ സിനിമയായ വിഗതകുമാരനിലെ നായികയാണ് റോസി. ജെ.സി ഡാനിയേല്‍ സംവിധാനം ചെയ്ത ചിത്രത്തിൽ സരോജം എന്ന കഥാപാത്രത്തെയാണ് റോസി അവതരിപ്പിച്ചത്.