നമ്മൾ ഏതെങ്കിലും റീലോ പോസ്റ്റോ ലൈക്ക് ചെയ്താൽ അത് നമ്മുടെ ഫ്രണ്ട്സിനെ കാണിക്കേണ്ട ആവശ്യമുണ്ടോ? ഇൻസ്റ്റഗ്രാമിൽ ചിലർ എതിർപ്പ് അറിയിച്ച ഫീച്ചർ ദേ ഫേസ്ബുക്കിലും വന്നിരിക്കുകയാണ്, പേര് ഫ്രണ്ട് ബബിൾസ്. അതായത് ഫേസ്ബുക്ക് യൂസേഴ്സിന് അവരുടെ ഫ്രണ്ട്സ് ലൈക്ക് ചെയ്തതെല്ലാം കാണാം. ഏതെങ്കിലുമൊരു റീൽ നിങ്ങളുടെ ഫ്രണ്ട് ലൈക്ക് ചെയ്തിട്ടുണ്ടെങ്കിൽ ബബിൾ പോലുള്ള ഐക്കണിൽ അവരുടെ പ്രൊഫൈൽ ഫോട്ടോ ഉൾപ്പെടെ പോപ്പ് അപ്പ് ചെയ്ത് വരും. ഇൻസ്റ്റ നല്കാത്ത വേറൊരു ഓപ്ഷനും ഫേസ്ബുക്ക് നൽകുന്നുണ്ട്. ഈ ബബിളിൽ ടാപ്പ് ചെയ്‌ത് പോസ്റ്റോ റീലോ ലൈക്ക് ചെയ്തവർക്കെല്ലാം അതിനെ കുറിച്ച് ഗ്രൂപ്പ് ചാറ്റിൽ ചർച്ച ചെയ്യാം.

ഇത് മാത്രമല്ല, ചില റീലുകൾ കാണുമ്പോൾ AI-powered സെർച്ച് സജക്ഷൻസും ഇതിനൊപ്പം പോപ്പ് അപ്പ് ആയി വരും. ഇതേപോലുള്ള റീലുകൾ വീഡിയോ പ്ലെയറിൽ നിന്ന് പുറത്ത് പോയി തിരഞ്ഞ് കണ്ടുപിടിക്കേണ്ടി വരില്ലെന്നാണ് കമ്പനി പറയുന്നത്. റെക്കമെന്‍ഡേഷന്‍സ് എൻജിനും ഫേസ്ബുക്ക് അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. അതത് ദിവസമിറങ്ങിയ റീലുകളാവും 50 ശതമാനവും റെക്കമെന്റ് ചെയ്യുക. അതുവഴി പുതിയ റീലുകൾ തന്നെ യുസേഴ്സിന് കാണാനാകും.

ഏതെങ്കിലും റീൽ നമുക്ക് താത്പര്യമില്ലെങ്കിൽ അത് അറിയിക്കാനും കമന്റ് ഫ്ലാഗ് ചെയ്യാനുമുള്ള ഓപ്ഷനും ഇതിലുണ്ട്. അങ്ങനെ റെക്കമെന്‍ഡേഷന്‍സ് എൻജിൻ മെച്ചപ്പെടുത്തുകയും പേഴ്സൺലൈസ്ഡ് ആക്കുകയും ചെയ്യും.

To advertise here,