കേള്‍ക്കുമ്പോള്‍ തമാശയെന്ന് തോന്നുമെങ്കിലും ആഗോളതാപനവും കാലവസ്ഥാ വ്യതിയാനവും ചോക്ലേറ്റുകളുടെയും മധുരപലഹാരങ്ങളുടെയും വിലകൂടാനുള്ള പ്രധാന കാരണക്കാരായി മാറിക്കൊണ്ടിരിക്കുകയാണ്. ലഭ്യത കുറഞ്ഞതോടെ പഞ്ചസാരയുടെ വില വര്‍ദ്ധിക്കുകയും, ആഗോളതലത്തില്‍ ചോക്ലേറ്റുകളുടെയും ഡെസര്‍ട്ടുകളുടെയും വില കൂടുകയും ചെയ്യുന്നു.

To advertise here,

2011 മുതല്‍ പഞ്ചസാരയുടെ വിലയില്‍ ക്രമാതീതമായ വര്‍ദ്ധനവാണ് ഉണ്ടാകുന്നത്. ഇതിന്റെ പ്രധാന കാരണം പഞ്ചസാരയുടെ പ്രധാന ഉല്‍പാദകരായ ഇന്ത്യയിലും തായ്ലാന്‍ഡിലും തുടര്‍ച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്ന വരള്‍ച്ചയാണ്. കരിമ്പിന്റെ കൃഷിയെ തുടര്‍ച്ചയായി ഉണ്ടാകുന്ന വരള്‍ച്ച പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.