യുവതലമുറയ്ക്ക് എന്താണ് ഖദറിനോടിത്ര നീരസമെന്നാണ് കോണ്‍ഗ്രസ് നേതാവ് അജയ് തറയിലിന്റെ ചോദ്യം. ഇപ്പോള്‍ കോണ്‍ഗ്രസിലെ പ്രധാന തര്‍ക്കവിഷയവും ഖദര്‍ തന്നെ. യുവനേതാക്കള്‍ ഖദറിനോടു കാണിക്കുന്ന അകല്‍ച്ചയെ സൂചിപ്പിച്ചാണ് അദ്ദേഹം കഴിഞ്ഞ ദിവസം ഫേസ്ബുക്ക് പോസ്റ്റിട്ടത്.

To advertise here,

ഖദര്‍വസ്ത്രവും മതേതരത്വവുമാണ് കോണ്‍ഗ്രസിന്റെ അസ്തിത്വം. ഖദര്‍ ധരിക്കാതെ ഇരിക്കുന്നതാണ് ന്യൂജെന്‍ എന്നു ധരിച്ചിട്ടുണ്ടെങ്കില്‍ മൂല്യങ്ങളില്‍ നിന്നുള്ള ഒളിച്ചോട്ടമാണെന്നും അദ്ദേഹം പോസ്റ്റില്‍ കുറിച്ചു.

ഇതോടെ കളര്‍ വസ്ത്രമിടുന്ന യുവനേതാക്കള്‍ അജയ് തറലിയിലിനെതിരെ കൂട്ടത്തോടെ ഇറങ്ങി. ''ഇപ്പോള്‍ സ്വാതന്ത്ര്യ സമരമൊന്നും നടക്കുന്നില്ലല്ലോ. അന്നത്തെ കാലത്ത് ഒരു പ്രതീകമായിട്ടാണ് ഖദര്‍ ധരിച്ചത്. അങ്ങനെയൊന്നും വസ്ത്രധാരണത്തിന് നിയന്ത്രണമില്ലെന്നും പറഞ്ഞ് പ്രതിപക്ഷനേതാവും തറയിലിനെ തള്ളി. ഇപ്പോള്‍ ഗാന്ധിയന്‍ ആശയങ്ങളുടെയും ലാളിത്യത്തിന്റെയും പ്രതീകമായി ഖദറിനെ കാണാനാവില്ലെന്നാണ് ചിലവടക്കം ചൂണ്ടിക്കാട്ടിയുള്ള കെ.എസ് ശബരീനാഥന്റെ പ്രതികരണം'

ഖദര്‍ മാത്രം ധരിക്കണമെന്ന് പറയുന്നവര്‍ മാറ്റത്തിന്റെ മാറ്റൊലി കേള്‍ക്കാത്തവരെന്നാണ് അബിന്‍ വര്‍ക്കി വിമര്‍ശിച്ചപ്പോള്‍ അതിവൈകാരികതയും വിവാദവും വേണ്ടെന്ന് വി.ടി ബല്‍റാമും.

ഖാദി പഴയ ഖാദിയല്ലെന്നും എല്ലാ കളറിലും വ്യത്യസ്ത ഡിസൈനുകളിലും നല്ല ഖാദി വസ്ത്രങ്ങള്‍ ഇന്ന് കേരളത്തില്‍ ലഭ്യമാണെന്നായിരുന്നു കോണ്‍ഗ്രസിലെ വിവാദങ്ങള്‍ക്കിടെ മന്ത്രി പി രാജീവിന്റെ ഫേസ്ബുക്ക് പോസ്റ്റ്.  ഇതിനിടെ കോട്ടും സ്യൂട്ടും ധരിച്ചുള്ള തന്റെ ചിത്രം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച ഹൈബി ഈഡനും നിലപാട് വ്യക്തമാക്കി.

inshort-Congress faces internal conflict over Khadi. Young leaders oppose Ajai Tharayil`s views on traditional attire, sparking debate on relevance of Gandhian symbols.