'തൊഴിലിടം ആനന്ദകരമാക്കാൻ ഒന്നു ഡേറ്റിങ്ങിന് പോയിവരൂ, പണം കമ്പനി തരും'- എത്ര മനോഹരമായ നടക്കാത്ത സ്വപ്നം എന്നു കരുതേണ്ട, സംഗതി സത്യമാണ്. തൊഴിലിടത്തിൽ സന്തോഷം വർധിപ്പിക്കാൻ സിംഗിളായ തൊഴിലാളികളോട് പ്രണയിക്കാൻ പറയുകയാണ് ചൈനയിൽ നിന്നുള്ള ഒരു കമ്പനി. ഇതിനുള്ള പണവും കമ്പനി തരും. സതേൺ ചൈനയിലുള്ള ഇൻസ്റ്റാ360 എന്ന കമ്പനിയാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.
കമ്പനിയുടെ ഡേറ്റിങ് പ്ലാറ്റ്ഫോമിലൂടെ സ്ഥാപനത്തിനു പുറത്തുള്ള സിംഗിളായ ഒരു വ്യക്തിയെ പരിചയപ്പെടുത്തുന്നവർക്ക് 66 യുവാൻ അഥവാ 770 രൂപയാണ് ലഭിക്കുക. ഇനി പ്ലാറ്റ്ഫോമിലൂടെ ആർക്കെങ്കിലും ഡേറ്റിങ്ങിന് മാച്ച് ആയൊരാളെ കിട്ടുകയും മൂന്നുമാസത്തോളം അവരുമായി ബന്ധം തുടരുകയും ചെയ്താൽ ബന്ധത്തിലുള്ളവർക്കും അവരെ പരിചയപ്പെടുത്തിയയാൾക്കും 1000 യുവാൻ അഥവാ ഏകദേശം 11,650 രൂപ ലഭിക്കും.
ഇതിനകം അഞ്ഞൂറോളം പോസ്റ്റുകൾ ലഭിച്ചിട്ടുണ്ടെന്നും സിംഗിളായ വ്യക്തികളെ പരിചയപ്പെടുത്തിയവർക്ക് ക്യാഷ് അവാർഡ് നൽകിയിട്ടുണ്ടെന്നും കമ്പനി വ്യക്തമാക്കി. പ്രണയബന്ധത്തിലായിട്ട് മൂന്നുമാസം ആയിട്ടില്ലാത്തതിനാൽ ഡേറ്റിങ് ബോണസുകൾ ലഭ്യമാകുന്നതേയുള്ളു.
വിവാഹത്തിന്റെയും ജനനനിരക്കിന്റെയും കാര്യത്തിൽ ചൈനയിൽ ഗണ്യമായ ഇടിവുള്ള കാലത്താണ് കമ്പനിയുടെ ഉദ്യമമമെന്നതും ശ്രദ്ധേയമാണ്. കൂട്ടുകണ്ടെത്താൻ വീട്ടുകാരേക്കാൾ ശുഷ്കാന്തി കാണിക്കുന്ന കമ്പനി എന്നുപറഞ്ഞ് പ്രശംസിക്കുന്നവരേറെയാണ്. അതേസമയം പണം കൊടുത്തുവാങ്ങാവുന്നതല്ല പ്രണയം എന്നുപറഞ്ഞ് വിമർശിക്കുന്നവരുമുണ്ട്.
Content Highlights: Chinese Company Pays Employees for Dating
Published: 20 Nov 2024, 09:56 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented