ഈ ചായ ഇല്ലാതെ നമ്മളെങ്ങനെ ജീവിക്കും. ചായ ഹൈപ്പങ്ങനെ സോഷ്യൽ മീഡിയയിൽ തകർത്തു മുന്നേറുകയാണ്… ചായ ഹെൽത്തിയാണോ... ഉറക്കത്തിന് ബെസ്റ്റാണോ… കേട്ടു പഴകി പോന്ന കാര്യങ്ങളിൽ ചെറിയ ട്വിസ്റ്റുണ്ട്...ഇനി നമുക്ക് ചായക്കഥകളിലേക്ക് കടക്കാം…
രാവിലെ എണീക്കുമ്പോൾ ഒരു കപ്പ് ചായ, ബാത്‌റൂമിൽ പോവാൻ ചായ, തലവേദന വന്നാൽ ചായ, വിശന്നാൽ ചായ വിശപ്പില്ലെങ്കിൽ ചായ അങ്ങനെ ചായ ഇല്ലാതെ ജീവിതമേ ഇല്ലാത്ത, ചായ തന്നെ ജീവിതം ആയ ഒരുപാട് പേരുണ്ട്. നിങ്ങൾ അങ്ങനെ ഒരു ചായപ്രേമിയാണോ. എത്ര ഗ്ലാസ് ചായ വരെ ഒരു തവണ കുടിയ്ക്കാം?

To advertise here,

ആരോഗ്യം നിലനിർത്താൻ എത്ര അളവാണ് ഉചിതം? പ്രശസ്ത ന്യുട്രീഷനിസ്റ്റായ രുജുത ദിവാകർ ഈ കാര്യത്തിൽ ചില പ്രധാന നിർദ്ദേശങ്ങൾ നൽകുന്നുണ്ട്.
കൃത്യമായ ദിനചര്യ പിന്തുടരുന്നവർ ദിവസം രണ്ടോ മൂന്നോ കപ്പ് ചായയിൽ കൂടുതൽ കുടിക്കരുത്. കൃത്യമായ ദിനചര്യ എന്ന് ഉദ്ദേശിക്കുന്നത് കൃത്യസമയത്ത് ഭക്ഷണം കഴിക്കുക, കൃത്യസമയത്ത് ഉറങ്ങി എഴുന്നേൽക്കുക, എക്‌സൈസ് ചെയ്യുക അങ്ങനെ. അങ്ങനെയുള്ളവരുടെ എനർജി സൈക്കിളും ദഹനവുമൊക്കെ സ്റ്റേബിളായിരിക്കും. അപ്പോൾ ചായ അമിതമായാൽ ഈ ബാലൻസ് തെറ്റും. കാരണം, ഉറക്കത്തേയും ദഹനത്തേയുമൊക്കെ ബാധിക്കും.

കൃത്യമായ റുട്ടീൻ ഒന്നും ഇല്ലാത്തവർക്ക് എനർജി നിലനിർത്താൻ കുറച്ചുകൂടി അളവ് കഫീൻ വേണ്ടി വരും. പക്ഷേ ഇതിനും ഒരു മൊഡറേഷൻ പ്രധാനമാണ്. കൂടാതെ വെറുംവയറ്റിൽ അതായത് രാവിലെ തന്നെ ചായയും കാപ്പിയും കുടിക്കുന്നത് നല്ലതല്ല. പകരം ഫ്രൂട്ട്‌സ കഴിച്ച് ദിവസം തുടങ്ങാം.

ചായ കുടിക്കുന്നതിന്റെ സമയവും പ്രധാനമാണ്. ഉറക്കത്തെ തടസ്സപ്പെടുത്താതിരിക്കാൻ വൈകുന്നേരം 4 മണിക്ക് ശേഷം ചായ കുടിക്കുന്നത് ഒഴിവാക്കണം. ചായ ഭക്ഷണത്തിന് പകരമാകരുത്; കാരണം ഭക്ഷണം ഒഴിവാക്കുന്നത് ശരീരത്തിന് ആവശ്യമായ പോഷകങ്ങളും ഊർജ്ജവും നഷ്ടപ്പെടുത്തും. അപ്പോൾ ചായ ആസ്വദിക്കാം, കുറച്ച് ശ്രദ്ധ വേണമെന്ന് മാത്രം.