ഊര്‍ജ മേഖലയിലെ ബ്രിട്ടന്റെ കുതിപ്പില്‍ ഒരുകാലത്ത് അതിനിര്‍ണായകമായിരുന്നു കല്‍ക്കരി. ഹരിത ഊര്‍ജത്തിലേക്കുള്ള ചുവടുമാറ്റത്തിന്റെ ഭാഗമായി തങ്ങളുടെ സുപ്രധാന കരുത്തായിരുന്ന ആ കല്‍ക്കരിയോട് ബ്രിട്ടന്‍ പൂര്‍ണമായും വിടപറയുകയാണ്. കല്‍ക്കരി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന രാജ്യത്തെ അവസാന വൈദ്യുത നിലയത്തിന് കഴിഞ്ഞ ദിവസം പൂട്ടുവീണു. മധ്യ ഇംഗ്ലണ്ടില്‍ 1967-ല്‍ പ്രവര്‍ത്തനം തുടങ്ങിയ 'ദ റാഡ്ക്ലിഫ് ഓണ്‍ സോര്‍' വൈദ്യുത നിലയമാണ് പ്രവര്‍ത്തനം അവസാനിപ്പിച്ചത്. വ്യവസായിക വിപ്ലവത്തിന് നാന്ദികുറിച്ച ബ്രിട്ടനില്‍ 142 വര്‍ഷം നീണ്ടുനിന്ന കല്‍ക്കരി യുഗത്തിനാണ് ഇതോടെ വിരാമമായത്.

To advertise here,

1882-ല്‍ തോമസ് ആല്‍വാ എഡിസണ്‍ ലണ്ടനില്‍ ആരംഭിച്ച എഡിസണന്‍ ഇലക്ട്രിക് ലൈറ്റ് സ്റ്റേഷന്‍ ആയിരുന്നു ബ്രിട്ടനിലേയും ലോകത്തേയും ആദ്യത്തെ കല്‍ക്കരി വൈദ്യുത നിലയം. തുടര്‍ന്നിങ്ങോട്ട് ലോകശക്തിയായി വളര്‍ന്ന ബ്രിട്ടന്റെ ഊര്‍ജ മേഖലയെ താങ്ങിനിര്‍ത്തിയത് ഇതേ കല്‍ക്കരിയായിരുന്നു. പിന്നീട് കാര്‍ബണ്‍ ബഹിര്‍ഗമനത്തിന്റെ അപകടകരമായ സാഹചര്യം പരിഗണിച്ച് 2012ന്് ശേഷമാണ് കല്‍ക്കരി പ്ലാന്റുകള്‍ ഘട്ടംഘട്ടമായി നിര്‍ത്താനുള്ള ശ്രമം ബ്രിട്ടന്‍ ആരംഭിച്ചത്. ഇതിനിടെ കല്‍ക്കരിക്ക് പകരം ഊര്‍ജോത്പാദനത്തില്‍ കാറ്റും സൗരോര്‍ജ്ജവും കൂടുതലായി ഉപയോഗിക്കാനും തുടങ്ങി. ഒടുവിലിപ്പോള്‍ കല്‍ക്കരിയോട് പൂര്‍ണമായും വിടപറഞ്ഞതോടെ ബ്രിട്ടന്റെ വ്യവസായിക പൈതൃകത്തിന്റെ ഒരാധ്യായമാണ് തിരശ്ശീലയ്ക്ക് പിന്നിലേക്ക് മറയുന്നത്.

In Short | Once the backbone of Britain's energy sector, coal has now been completely phased out as part of the country's shift towards green energy. The last coal-powered plant in the UK, 'The Radcliffe-on-Soar Power Station,' which started operations in 1967, has been shut down. This marks the end of a 142-year-long coal era in Britain, a country that played a crucial role in the Industrial Revolution.