ചൈനയുടെ ചാരബലൂൺ ദൗത്യവുമായി സഹകരിച്ചെന്നാരോപിച്ച് ആറ് ചൈനീസ് സ്ഥാപനങ്ങളെ യു.എസ്. കരിമ്പട്ടികയിൽപ്പെടുത്തി. ചൈനയുടെ ബഹിരാകാശ പദ്ധതിയുമായി ബന്ധമുള്ള അഞ്ച് കമ്പനികളും ഒരു ഗവേഷണസ്ഥാപനവുമാണ് പട്ടികയിലുള്ളത്. ചൈനയുടെ ചാരപ്രവൃത്തിയെ പ്രതിരോധിക്കാൻ ബൈഡൻ ഭരണകൂടം പ്രതിജ്ഞാബദ്ധമാണെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സ്ഥാപനങ്ങൾക്ക് സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയത്.

To advertise here,