നയതന്ത്ര സുരക്ഷയുള്ള ഡിപ്ലോമാറ്റിക് ബാഗേജിന്റെ മറവിൽ സ്വർണം കടത്തിയ സംഭവം കേരളത്തിൽ പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം യുഎഇ കോൺസലിന്റെ നയതന്ത്ര പാഴ്സൽ വഴി 30 കിലോ സ്വർണം കടത്തിയത് കസ്റ്റംസ് പിടികൂടിയതോടെയാണ് കള്ളക്കടത്തിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത് വന്നത്. സ്വർണക്കടത്തിൽ ചുക്കാൻ പിടിച്ച സ്വപ്ന സുരേഷുമായി ഐടി സെക്രട്ടറി ശിവശങ്കരനുള്ള ബന്ധത്തിന്റെ കഥ കൂടി പുറത്ത് വന്നതോടെ അദ്ദേഹത്തെ സർക്കാർ സ്ഥാനഭ്രഷ്ടനാക്കി. സ്പ്രിംക്ലർ വിവാദത്തിൽ സർക്കാർ സംരക്ഷിച്ചു നിർത്തിയ ശിവശങ്കരൻ സ്ഥാനഭ്രഷ്ടനാക്കപ്പെട്ടതോടെ വിഷയം സോളാറോളം വരുന്ന രാഷ്ട്രീയ വിവാദമായി പരിണമിക്കുകയാണ്.
Published: 07 Jul 2020, 09:09 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented