"ഞങ്ങൾ ഇങ്ങനെ എല്ലാവർഷവും വെള്ളത്തിൽ കഴിയുകയാണ്. കക്കൂസിൽ പോകാനോ ഒരു ഗ്ലാസ് വെള്ളം ചൂടാക്കി കുടിക്കാനോ പോലും പറ്റാത്ത അവസ്ഥയിലാണ് ഞങ്ങൾ. എല്ലാകൊല്ലവും ഇതൊക്കെ തന്നെയാണ് ജീവിതം."-ചെല്ലാനം പഞ്ചായത്തിലെ പുത്തൻ തോട് മുതൽ ഫോർട്ട് കൊച്ചി വരെ രൂക്ഷമായ കടലാക്രമണമാണ് ഉണ്ടാകുന്നത്. ജനപ്രതിനിധികളോ സർക്കാരോ ഇടപെടുകയോ ശാശ്വത പരിഹാരം കണ്ടെത്തുകയോ ചെയ്യാൻ തയാറാകുന്നില്ലെന്നാണ് ഇവിടുത്തെ ജനങ്ങളുടെ ആരോപണം.  

കഴിഞ്ഞ ദിവസമുണ്ടായ കടലേറ്റത്തിൽ റോഡിലേക്കും പല വീടുകൾക്കുള്ളിലേക്കും വെള്ളം ഇരച്ചു കയറുകയായിരുന്നു. ഇതോടെ രോഷാകുലരായ നാട്ടുകാർ കടൽഭിത്തി നിർമിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് റോഡ് ഉപരോധിച്ചു. സ്ത്രീകളും കുട്ടികളുമടക്കാണ് റോഡ് ഉപരോധിച്ചത്. ഡെപ്യൂട്ടി തഹസിൽദാർ എത്തി പ്രതിഷേധക്കാരോട് സംസാരിച്ചതോടെ ചെറിയ കടവ് പ്രദേശത്ത് ഉപരോധം അവസാനിപ്പിക്കുകയായിരുന്നു.  

ഞങ്ങൾക്ക് കിറ്റോ പണമോ മണ്ണ് നിറച്ച ജിയോ ബാഗോ വേണ്ട, കടൽ ഭിത്തി കെട്ടണം മറ്റുള്ള ജനങ്ങളെപ്പോലെ സമാധാനമായി കിടന്നുറങ്ങാൻ കഴിയണമെന്നാണ് കണ്ണമാലിയിലെ ജനങ്ങൾക്ക് പറയാനുള്ളത്. 

To advertise here,

inshort-Kannur residents protest against recurring coastal flooding and demand seawalls.  Years of flooding disrupt lives, impacting homes and daily life.