കളമശേരി കുസാറ്റ് കാമ്പസിലുണ്ടായ ദുരന്തത്തിൽ മരിച്ച ആൻ റിഫ്റ്റയുടെ വിയോ​ഗത്തിന്റെ ദുഃഖത്തിൽ നിന്നും പിതാവ് റോയിക്ക് എത്രയും വേഗം കരകയറാനാകട്ടേയെന്ന് കലാകാരി സജിത മഠത്തിൽ. ആൻ റിഫ്റ്റയുടെ പറവൂർ  കുറുമ്പത്തുരുത്തിലുള്ള വീട് സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അവർ. 

To advertise here,

പെൺകുട്ടികൾ കടന്നു വരാത്ത മേഖലയായ ചവിട്ടുനാടകത്തിലേക്കാണ് പിതാവ് റോയി ആൻ റിഫ്റ്റയെ വിട്ടതെന്നും അവളുടെ മരണം തീരാവേദനയായി മാറിയെന്നും സജിത മഠത്തിൽ പറഞ്ഞു. മകളുടെ സ്വപ്നങ്ങൾക്കൊപ്പം നിന്ന അച്ഛനായിരുന്നു റോയി. മകളുടെ വിയോഗത്തിന്റെ ദുഃഖത്തിൽ നിന്നും റോയിക്ക് എത്രയും വേഗം കരകയറാനാകട്ടേയെന്നും അവർ പറഞ്ഞു.

പഠനത്തോടൊപ്പം തന്നെ തന്നെ ചവിട്ടു നാടകത്തിലും സജീവമായിരുന്നു ആൻറിഫ്റ്റ. ചവിട്ടുനാടക ആശാനായ പിതാവ് റോയിയുടെ കൈപിടിച്ചാണ് ആൻ റിഫ്റ്റിയും അരങ്ങത്തെത്തിയത്.