കോഴിക്കോട് കോർപ്പറേഷൻ വെള്ളയിൽ ആവിക്കൽ തോടിൽ സ്ഥാപിക്കാൻ പോകുന്ന സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റിനെതിരെ ശക്തമായ പ്രതിഷേധത്തിലാണ് നാട്ടുകാർ. പ്രതിഷേധം വകവെക്കാതെ പ്ലാന്റിനായുള്ള മണ്ണ് പരിശോധന സർവേ കോർപ്പറേഷൻ തുടങ്ങിയതോടെ പ്രതിഷേധം കടുത്തു. 

To advertise here,

പിന്നീടുണ്ടായത് പോലീസും നാട്ടുകാരും തമ്മിലുള്ള ഏറ്റുമുട്ടലും സംഘർഷവും. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഈ പ്രദേശത്ത് ഇങ്ങനെയൊരു പദ്ധതി വേണ്ടെന്ന് പറയാൻ നാട്ടുകാർക്ക് പല കാരണങ്ങൾ ഉണ്ട്. ആരോഗ്യ പ്രശ്‌നങ്ങൾ , മലിനീകരണം അങ്ങനെ നിരവധി. ജനങ്ങളുടെ എതിർപ്പ് വകവെക്കാതെ പദ്ധതിയുമായി മുന്നോട്ട് പോകാൻ തന്നെയാണ് കോർപ്പറേഷന്റെ തീരുമാനം.

ആദ്യ ഘട്ടത്തിൽ ആവിക്കൽ തോടിലും കോതിയിലും പിന്നീട് നഗരത്തിൽ മറ്റ് എട്ടിടങ്ങളിലും സമാന രീതിയിൽ സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് വരുമെന്ന് കോർപ്പറേഷൻ അധികൃതർ പറയുന്നു