വേലിയിറക്കത്തില് മണ്ണിലുറച്ചു; കരയ്ക്കടിഞ്ഞ തിമിംഗില സ്രാവിനെ രക്ഷിക്കാന്‍ തീവ്രശ്രമം
കൊച്ചുവേളിയില്‍ തിമിംഗില സ്രാവ് വലയില്‍ കുരുങ്ങി കരയ്ക്കടിഞ്ഞു. രാവിലെ എട്ടുമണിയോടെ കൊച്ചുവേളി സ്വദേശി ബൈജുവിന്റെ വലയിലാണ് തിമിംഗല സ്രാവ് കുടുങ്ങിയത്. രണ്ട് സ്രാവുകള്‍ ഉണ്ടായിരുന്നെങ്കിലും ഒരെണ്ണം കടലിലേക്ക് നീന്തി പോയി.വല വലിച്ചു കയറ്റുമ്പോഴാണ് വലയ്ക്കുള്ളിലെ സ്രാവുകള്‍ ശ്രദ്ധയില്‍പ്പെട്ടത്.
ഏകദേശം രണ്ടായിരം കിലോയോളം വരുമെന്നാണ് കരുതുന്നത്. വല മുറിച്ച് കൂറ്റന്‍ തിമിംഗല സ്രാവിനെ കടലിലേക്ക് ഒഴുക്കി വിടാന്‍ ശ്രമിച്ചെങ്കിലും തിരയില്‍പ്പെട്ട് മണലില്‍ ഉറച്ച് രക്ഷപ്പെടാനാകാതെ വരികയായിരുന്നു.
വെയ്ല്‍സ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ പ്രവര്‍ത്തകരും മത്സ്യ തൊഴിലാളികളും സ്രാവിനെ കടലിലേയ്ക്ക് നീക്കാനുള്ള ശ്രമം തുടരുകയാണ്. വേലിയിറക്കം ആയതിനാല്‍ തന്നെ സ്രാവിനെ തിരികെ കടലിലേക്ക് വിടാനുള്ള ശ്രമം ദുഷ്കരമാണ്. ബോട്ടില്‍ കെട്ടിവലിച്ച് രക്ഷപ്പെടുത്താനാണ് ശ്രമിക്കുന്നത്. വംശനാശ ഭീഷണി നേരിടുന്ന ഇനത്തിലുള്ള സ്രാവായതിനാല്‍ പോലീസിലും ബന്ധപ്പെട്ട അധികൃതരേയും ഇവര്‍ വിവരമറിയിച്ചിട്ടുണ്ട്.
Content Highlights: Whale Shark Stranded in Kochuveli
Published: 04 Mar 2025, 01:07 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented