ഒരു ജന്മംമുഴുവൻ അധ്വാനിച്ചുണ്ടാക്കിയ വീടാണ് അബ്ദുൾ റഹ്മാനും ഭാര്യ സുലൈഖയ്ക്കും ഉരുൾപൊട്ടലിൽ നഷ്ടമായത്. തിരികെ വന്നപ്പോൾ വീടും സ്ഥലവുമൊന്നും മനസിലായില്ല. ഒടുവിൽ പൊട്ടിയ ടൈലിന്റെ കഷ്ണം കണ്ടാണ് തറമാത്രം ബാക്കിയായ അവരുടെ വീട് കണ്ടെത്തിയത്. അപകടം നടക്കുന്നതിനു മുൻപ് ബന്ധുവീട്ടിലേക്ക് മാറിതാമസിച്ചതിനാൽ ജീവൻ രക്ഷിക്കാനായെങ്കിലും വീടും അയൽക്കാരെയുമെല്ലാം നഷ്ടപ്പെട്ടതിന്റെ വേദനയിലാണ് ഇരുവരും. 

To advertise here,