അവഗണനകളില്‍ തളരാതെ അതും കാശാക്കുന്നതാണ് തന്റെ രീതിയെന്ന് നടനും സംവിധായകനുമായ വിഷ്ണു ഉണ്ണികൃഷ്ണന്‍. കട്ടപ്പനയിലെ ഋത്വിക് റോഷന്‍ സിനിമയില്‍ കാരവനിലേക്ക് കയറിയ നായകന്റെ ഉടുപ്പ് ഊരി വാങ്ങി ഇറക്കിവിടുന്ന രംഗം തന്റെ ജീവിതത്തില്‍ ശരിക്കും സംഭവിച്ചതാണെന്നും എന്നാല്‍ അതില്‍ തളര്‍ന്നിരിക്കുന്നതല്ല തന്റെ രീതിയെന്നും വിഷ്ണു ഉണ്ണികൃഷ്ണന്‍ പറഞ്ഞു. തന്റെ ഏറ്റവും പുതിയ ചിത്രമായ ഇടിയന്‍ ചന്തുവിന്റെ പ്രമോഷണല്‍ പരിപാടിക്കിടെ മാതൃഭൂമിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'കട്ടപ്പനയിലെ ഋത്വിക് റോഷന്‍ സിനിമയുടെ കോര്‍ എന്ന് പറയുന്നത് നായകന്റെ സ്വപ്‌നം പൂര്‍ത്തീകരിച്ചു എന്ന് തോന്നുന്ന നിമിഷം കാരവനില്‍ നിന്ന് കോസ്റ്റിയൂം ഊരിവാങ്ങി ഇറക്കിവിടുന്ന രംഗമാണെന്ന് റാഫി സാര്‍ എന്നോട് പറഞ്ഞിട്ടുണ്ട്. അതെഴുതുമ്പോള്‍ നമ്മളങ്ങനെ ചിന്തിച്ചിരുന്നില്ല. അത് ഞങ്ങടെ ജീവിതത്തില്‍ നടന്നകാര്യമാണ്. വേണമെങ്കില്‍ അതോര്‍ത്ത് കരഞ്ഞ് എല്ലാം ഉപേക്ഷിച്ച് പോകാം. അല്ലെങ്കില്‍ പരാതി പറഞ്ഞിരിക്കാം. ഞാനക്കാര്യം ആരോടും പറഞ്ഞിട്ടില്ല. ഇറക്കിവിട്ടവരോട് പോലും നമുക്കൊരു പരാതി ഉള്ളതായി ഭാവിച്ചിട്ടുമില്ല. പക്ഷേ, ഒരു സിനിമയെടുത്തപ്പോള്‍ അത് ഞാന്‍ എന്‍കാഷ് ചെയ്യുകയും അതുവെച്ച് എനിക്കൊരു കരിയര്‍ ഉണ്ടാവുകയും ചെയ്തു'
Content Highlights: vishnu unnikrishnan about rejection, idiyan chanthu, actor vishnu unnikrisnan movies
Published: 26 Jul 2024, 02:22 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented