വീടിരുന്ന സ്ഥലത്ത് ഒന്നുമില്ല,കണ്ണമാലിക്കാരുടെ സങ്കടം പരിഹരിക്കാനായില്ലെങ്കിൽ തലതാഴ്ത്തണം- VD സതീശൻ
'പലരുടെയും വീടിരുന്ന സ്ഥലത്ത് ഇന്ന് ഒന്നും ബാക്കിയില്ല. അവരിൽ ചിലർ വാടകയ്ക്കും, വാടക കൊടുക്കാനില്ലാത്തവർ പകുതിയിടിഞ്ഞ വീടുകളിലും താമസിക്കുകയാണ്. അത് കണ്ടാൽ നമുക്ക് ഭയമാകും. ഏത് സമയത്ത് വേണമെങ്കിലും ഇടിഞ്ഞ് വീഴുന്ന അവസ്ഥയിലാണ് ആ വീടുകൾ. ചെല്ലാനത്തെ മുഴുവൻ പ്രശ്നവും തീരുമെന്ന് പറഞ്ഞിട്ട് ചെല്ലാനത്തിന്റെ പകുതി പ്രശ്നം പോലും തീർന്നിട്ടില്ല. ശരിക്കും 17 കിലോമീറ്റർ കെട്ടാനുണ്ട്. ഈ മൂന്ന് കിലോമീറ്റർ എങ്കിലും കെട്ടിയിരുന്നെങ്കിൽ കണ്ണമാലിയിലെ പ്രശ്നമെങ്കിലും മാറിയേനെ. എന്തുകൊണ്ടാണ് പ്രൊജക്ട് പകുതിപോലും തീർക്കാൻ കഴിയാതെ നിന്നത് ഒരു വിശദീകരണവും ആർക്കും ഇല്ല. എത്രയോ പഠനങ്ങൾ നടത്തികഴിഞ്ഞതാണ്. കടൽഭിത്തി കെട്ടാനുള്ള സംവിധാനമാണ് ഏർപ്പെടുത്തേണ്ടതെന്ന് എല്ലാവരും പറഞ്ഞു. അതിനുള്ള എസ്റ്റിമേറ്റ് എടുത്ത് അതിനുള്ള പണം കണ്ടെത്തണം. പ്രൊജക്ട് തയ്യാറാക്കി കേന്ദ്ര ഗവൺമെന്റിന് കൂടെ സമർപ്പിച്ചാൽ നമ്മുടെ എംപിമാരെകൊണ്ട് സമ്മർദം ചെലുത്തി അത് പാസാക്കാൻ നമ്മൾ ശ്രമിക്കുമായിരുന്നു', വി.ഡി സതീശൻ വ്യക്തമാക്കി.
Content Highlights: VD Satheesan about seawall construction in Kannamaly
Published: 14 Jul 2024, 04:03 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented