പ്രതീക്ഷ ഇല്ലാഞ്ഞിട്ടും തന്നെ ജീവിതത്തിലേക്ക് കൈ പിടിച്ചെത്തിച്ച സുമനസ്സുകൾക്ക് നന്ദി പറഞ്ഞ് വാവ സുരേഷ്. തന്നെ സ്നേഹിക്കുന്ന നിരവധി മലയാളികൾ നേർന്ന നേർച്ചകളുടേയും വഴിപാടുകളുടേയും പ്രാർത്ഥനയുടേയും ഫലമായാണ് ഒരു തിരിച്ചുവരവ് സാധ്യമായതെന്ന് അദ്ദേഹം പറഞ്ഞു.

To advertise here,

"എനിക്കെതിരെ കേരളത്തിൽ ഒരു ഹേറ്റ് ക്യാംപെയ്ൻ നടക്കുന്നുണ്ട്. അത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് മനസ്സിലാകുന്നില്ല. ഇപ്പോൾ എനിക്കുള്ള ജീവൻ കോട്ടയംകാരുടെ ദാനമാണ്. എന്നെ വിമർശിക്കുന്നവർക്ക് എന്നെ സ്നേഹിക്കുന്നവർ മറുപടി കൊടുക്കുമെന്നേ എനിക്ക് പറയാനുള്ളൂ" - വാവ സുരേഷ് പറഞ്ഞു.